ഓർമിക്കാൻ…
1. ബി.എസ്സി ഹോർട്ടികൾച്ചർ:- കേരള കാർഷിക സർവകലാശാലയിൽ ബി.എസ്സി ഹോർട്ടികൾച്ചർ (ഓണേഴ്സ്) പ്രോഗ്രാമിന് ഇന്ന് കൂടി അപേക്ഷിക്കാം. വെബ്സൈറ്റ്: admission.kau.in. ഫോൺ: 0487 2438139.
2. എൻ.ഐ.ഡി പ്രവേശനം:- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈനിൽ ബി.ഡിസ്, എം.ഡിസ് പ്രോഗ്രാമുകൾക്ക് ഇന്നുകൂടി അപേക്ഷിക്കാം. വെബ്സൈറ്റ്: www.admissions.nid.edu.
3. പിഎച്ച്.ഡി:- ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസസിൽ (മുംബൈ) 4 വരെ പി.എച്ച്ഡിക്ക് അപേക്ഷിക്കാം. വെബ്സൈറ്റ്: applnphd.tiss.edu.
4. അറബിക് ഡിപ്ലോമ:- കാലിക്കട്ട് യൂണിവേഴ്സിറ്റിയിലെ മൂന്ന് അറബിക് പ്രോഗ്രാമുകളിലേക്ക് 13 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: https://admission.uoc.ac.in/admission.
പുതുതായി ഓപ്ഷൻ നൽകാം
ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് നാലിന് ഉച്ചയ്ക്ക് 12വരെ www.cee.kerala.gov.in ൽ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. ഹെൽപ്പ് ലൈൻ- 0471 2525300
എം.ഫാം ഓപ്ഷൻ ഇന്നുകൂടി
തിരുവനന്തപുരം: എം.ഫാം പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റിൽ www.cee.kerala.gov.in ൽ മൂന്നിന് വൈകിട്ട് അഞ്ചുവരെ ഓപ്ഷൻ നൽകാം. ഹെൽപ്പ് ലൈൻ- 04712525300
ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ മേയ് 18ന്
2025ലെ ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ മേയ് 18ന് നടക്കും. മൂന്നു മണിക്കൂർ വീതം നീളുന്ന രണ്ടു പേപ്പറുകളാണ് പരീക്ഷയ്ക്കുള്ളത്. പേപ്പർ ഒന്ന് രാവിലെ 9 മുതൽ 12 വരെയും പേപ്പർ രണ്ട് ഉച്ചകഴിഞ്ഞ് 2.30 മുതൽ 5.30 വരെയും നടക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി, കാൺപൂരിനാണ് പരീക്ഷാ ചുമതല.
നിഷിൽ ഒഴിവുകൾ
തിരുവനന്തപുരം : നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗിലെ (നിഷ്) ഐ.സി.എം.ആറിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന നാഷണൽ സെന്റർ ഫോർ അസിസ്റ്റീവ് ഹെൽത്ത് ടെക്നോളജിയിൽ പ്രോജക്ട് റിസർച്ച് സയന്റിസ്റ്റ്, പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് തസ്തികകളിൽ 11നകം അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് : http://nish.ac.in/others/career .
ജലഗതാഗത വകുപ്പിൽ കൂലി വർക്കർ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ കൂലി വർക്കർ (കാറ്റഗറി നമ്പർ 493/2022, 734/2022 -ഒ.ബി.സി.)തസ്തികയിലേക്ക് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ അഗ്രികൾച്ചറൽ അസിസ്റ്റന്റ് ഗ്രേഡ് 2 (നേരിട്ടുള്ള നിയമനം, തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 528/2023, 529/2023) തസ്തികയിലേക്ക് സാദ്ധ്യതാ പട്ടിക പ്രസിദ്ധീകരിക്കാനും ഇന്നലെ ചേർന്ന പി.എസ്.സിയോഗം തീരുമാനിച്ചു.
സാമൂഹ്യനീതി വകുപ്പിൽ പ്രൊബേഷൻ ഓഫീസർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 577/2023), കേരള പൊലീസ് സർവീസിൽ (ഫോറൻസിക് സയൻസ് ലബോറട്ടറി) സയന്റിഫിക് ഓഫീസർ (ബയോളജി) (കാറ്റഗറി നമ്പർ 634/2023), വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഡിജിറ്റൽ ഫോട്ടോഗ്രാഫർ) (കാറ്റഗറി നമ്പർ 650/2023),മൃഗസംരക്ഷണ വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ - ബയോമെഡിക്കൽ (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 506/2023) തസ്തികകളിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും.
Source link