മകൾ ഗൗരിയുടെ നാലാം പിറന്നാൾ ആഘോഷമാക്കി ഭാമ
മകൾ ഗൗരിയുടെ നാലാം പിറന്നാൾ ആഘോഷമാക്കി ഭാമ | Bhama glamour photoshoot | Bhama Arun | Bhama Arun Movies | Bhama Arun Actress | Bhama Arun Family | Bhama Arun Age
മകൾ ഗൗരിയുടെ നാലാം പിറന്നാൾ ആഘോഷമാക്കി ഭാമ
മനോരമ ലേഖകൻ
Published: December 02 , 2024 04:29 PM IST
1 minute Read
ഭാമ മകൾക്കൊപ്പം
മകൾക്ക് ഹ്രസ്വവും മധുരതരവുമായ പിറന്നാൾ ആശംസയുമായി നടി ഭാമ. കുഞ്ഞുമകൾക്ക് ഏറ്റവും സന്തോഷകരമായ നാലാം പിറന്നാൾ ആശംസിക്കുന്നു എന്നാണ് ഭാമ കുറിച്ചത്. ഒരു ബൊക്കെയുമായി മകൾ ഗൗരിയെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രവും ഭാമ പങ്കുവച്ചിട്ടുണ്ട്.
സിംഗിൾ മദർ ആയതിന് ശേഷം കഴിഞ്ഞ വർഷം മകളുടെ മൂന്നാം പിറന്നാൾ ഭാമ ആഘോഷമാക്കിയിരുന്നു. ഭാമയുടെ മകൾക്ക് പിറന്നാൾ ആശംസയുമായി താരങ്ങളുൾപ്പടെ നിരവധിപേരാണ് എത്തുന്നത്.
നാടൻ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറിയ നടിയാണ് ഭാമ. വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ അടുത്തിടെ താനൊരു സിംഗിൾ മദറാണെന്ന് ഭാമ വെളിപ്പെടുത്തിയിരുന്നു. അടുത്തിടെയാണ് സമൂഹ മാധ്യമങ്ങളിൽ നടി വീണ്ടും സജീവമായത്.
English Summary:
Bhamaa shared a short and sweet birthday wish for her daughter.
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-bhama f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 4eqj9e19n5poljlotbf15qm8do
Source link