KERALAM

“കടലാമകൾക്കൊരു സ്നേഹതീരം ” ഡോക്യുമെന്ററി രാജ്യാന്തര ശ്രദ്ധ നേടുന്നു

തിരുവനന്തപുരം: വംശനാശ ഭീഷണി നേരിടുന്ന “ഒലിവ് റെഡ്ലി” വിഭാഗത്തിൽപ്പെട്ട കടലാമകളുടെ സംരക്ഷണം പ്രമേയമായി ശശികുമാർ അമ്പലത്തറ രചനയും സംവിധാനവും നിർവഹിച്ച ‘ഒരൽപ്പം കര തരൂ…കടലാമകൾക്കൊരു സ്നേഹതീരം ‘ എന്ന ഡോക്യുമെന്ററി രാജ്യാന്തര ശ്രദ്ധനേടുന്നു. ചാവക്കാട്,കോഴിക്കോട്, മലപ്പുറം തുടങ്ങിയ തീരങ്ങളിൽ മുട്ട ഇടാനായി എത്തുന്ന ഒലിവ് റെഡ്ലികളെ സംരക്ഷിക്കുന്നരെ കുറിച്ചുള്ളതാണ് ഡോക്യുമെന്ററി.
മുട്ട ഇടാനെത്തുന്ന ആമകളെ സുരക്ഷിതമായി തിരികെ കടയിലേക്ക് വിടുന്നതു മുതൽ മുട്ടകളെ രാത്രിയും പകലും കാവലിരുന്നു വിരിയിച്ചിറക്കി കടലിലേക്ക് വിടുന്നത് വരെയുള്ള പ്രവർത്തനങ്ങളും ജൈവ വൈവിദ്ധ്യ സംരക്ഷണവും വിഷയമാക്കി രണ്ടു വർഷമെടുത്താണ് ഡോക്യുമെന്ററി പൂർത്തിയാക്കിയത്. കേരള സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡിനു വേണ്ടി ഇംഗ്ലീഷിലും മലയാളത്തിലും തയ്യാറാക്കിയ ചിത്രം വെസ്റ്റ് ഫിൻലാൻഡ് ലേബനോൻ കാനഡ,ഇന്റർനാഷണൽ കോലാലമ്പുർ എക്കോ ഫിലിം ഫെസ്റ്റിവൽ, ഇന്റർനാഷണൽ കൊൽക്കത്ത ഫിലിം ഫെസ്റ്റിവൽ തുടങ്ങി അന്തർദേശീയ-ദേശീയ പരിസ്ഥിതി ഡോക്യുമെന്ററി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചു. ഈ മാസം 6,7 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന കോട്ട്സ് ഫ്രം ദി ഏർത്ത് പരിസ്ഥിതി ചലചിത്ര മേളയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.


Source link

Related Articles

Back to top button