ലൈഗറോടെ മതിയായി, ഇനി അച്ഛന്റെ ഉപദേശം കേള്‍ക്കില്ല: ചങ്കി പാണ്ഡയോട് അനന്യ
ലൈഗറോടെ മതിയായി, ഇനി അച്ഛന്റെ ഉപദേശം കേള്‍ക്കില്ല: ചങ്കി പാണ്ഡയോട് അനന്യ | Ananya Panday tells Chunky Panday
ലൈഗറോടെ മതിയായി, ഇനി അച്ഛന്റെ ഉപദേശം കേള്‍ക്കില്ല: ചങ്കി പാണ്ഡയോട് അനന്യ
മനോരമ ലേഖകൻ
Published: December 02 , 2024 11:13 AM IST
1 minute Read
ചങ്കി പാണ്ഡെയ്ക്കൊപ്പം അനന്യ, ലൈഗർ സിനിമയിൽ വിജയ് ദേവരകൊണ്ടയ്ക്കൊപ്പം
വിജയ് ദേവരകൊണ്ട നായകനായ ‘ലൈഗറി’ലെ നായികയായി അഭിനയിച്ചതിൽ ദുഃഖമുണ്ടെന്ന് നടി അനന്യ പാണ്ഡെ. അച്ഛൻ ചങ്കി പാണ്ഡെ ആണ് തന്നെ ലൈഗറിൽ അഭിനയിക്കാൻ പ്രേരിപ്പിച്ചതെന്നും ഇനി ഒരിക്കലും കരിയറിൽ അച്ഛന്റെ ഉപദേശം കേൾക്കില്ലെന്നും അനന്യ പാണ്ഡേ പറയുന്നു. ചങ്കി പാണ്ഡെയും മകൾ അനന്യയും തമ്മിലുള്ള രസകരമായ ഒരു സംഭാഷണത്തിലാണ് ലൈഗറിൽ അഭിനയിക്കാൻ തന്നെ പ്രേരിപ്പിച്ചതിൽ അനന്യ അച്ഛനെ കുറ്റപ്പെടുത്തി സംസാരിച്ചത്. വിജയ് ദേവരകൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ലൈഗർ ബോക്സ്ഓഫിസിൽ വൻ പരാജയമായിരുന്നു.
‘‘എന്നെ എപ്പോഴും സന്തോഷവതിയായിരിക്കാൻ സഹായിക്കുന്നത് എന്റെ ജോലിയാണ്. ഒരു സിനിമ നന്നായി വന്നില്ലെങ്കിൽ നീ പിന്നെ അടുത്തതായി എന്തുചെയ്യുമെന്ന് അച്ഛൻ എപ്പോഴും ചോദിക്കാറുണ്ട്. ലൈഗർ ചെയ്തതിൽ എനിക്ക് ദുഃഖമുണ്ട്. ശരിക്കും ഞാൻ ലൈഗർ ചെയ്തതിൽ തെറ്റുകാരൻ എന്റെ അച്ഛനാണ്. ഇനി സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ എന്നെ ഉപദേശിക്കാൻ അച്ഛന് അനുവാദമില്ല. ലൈഗറിന് ശേഷം മനസ്സ് വളരെ അസ്വസ്ഥയായിരുന്നു, പക്ഷേ ഞാൻ വീണ്ടും സ്വപ്നം കാണാൻ തുടങ്ങി.’’–അനന്യ പാണ്ഡെ പറഞ്ഞു.
പൂരി ജഗന്നാഥ് സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രമാണ് ലൈഗർ. വിജയ് ദേവരകൊണ്ട ആദ്യമായി ബോളിവുഡിൽ അരങ്ങേറിയ ചിത്രം എന്ന നിലയിൽ കൊട്ടിഘോഷിക്കപ്പെട്ട ചിത്രം താരത്തിന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതാണ്. ഇതിഹാസ താരമായ മൈക്ക് ടൈസണെ ആദ്യമായി ഇന്ത്യൻ സിനിമയിൽ അവതരിപ്പിച്ച ലൈഗർ പക്ഷേ ബോക്സ് ഓഫിസിൽ കനത്ത തിരിച്ചടിയാണ് നിർമാതാക്കൾക്കു നൽകിയത്. ലൈഗറിന്റെ പരാജയത്തെത്തുടർന്ന് വിജയ് പ്രതിഫലത്തുകയിൽ നിന്ന് ആറുകോടി രൂപ നിർമാതാക്കൾക്കു തിരികെ കൊടുത്തിരുന്നു.
English Summary:
Ananya Panday tells Chunky, stop giving film advice after Liger
7rmhshc601rd4u1rlqhkve1umi-list 7oq8vksds4cjb4chjq7r8mjo38 f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-ananyapandey mo-entertainment-common-bollywood mo-entertainment-common-bollywoodnews
Source link