പി.ജി ആയുർവേദം: ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ആയുർവേദ ബിരുദാനന്തര ബിരുദ ഡിഗ്രി/ഡിപ്ലോമ കോഴ്സുകളിലേക്കുള്ള രണ്ടാം ഘട്ട സ്ട്രേ വേക്കൻസിയിലേക്കുള്ള പ്രവേശനത്തിനായുള്ള അന്തിമ മെറിറ്റ് ലിസ്റ്റും കാറ്റഗറി ലിസ്റ്റും www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഫോൺ : 0471 – 2525300.
പി.ജിഹോമിയോ: റാങ്ക് ലിസ്റ്റായി
പി.ജി ഹോമിയോപ്പതി ഒന്നാം ഘട്ട സ്ട്രേ വേക്കൻസി പ്രവേശനത്തിനുള്ള അന്തിമ റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഫോൺ : 0471 – 2525300.
സ്ട്രേ വേക്കൻസി അലോട്ട്മെന്റ്
ആയുർവേദ/ഹോമിയോ/സിദ്ധ/യുനാനി/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് www.cee.kerala.gov.in ൽ. വിദ്യാർത്ഥികളുടെ ഹോം പേജിൽ നിന്ന് അലോട്ട്മെന്റ് മെമ്മോ പ്രിന്റ് എടുക്കാം. അലോട്ട്മെന്റ് ലഭിച്ചവർ ഫീസ് അടച്ചതിനുശേഷം 28ന് വൈകിട്ട് നാലിനകം കോളേജുകളിൽ പ്രവേശനം നേടണം. അല്ലാത്തവരുടെ അലോട്ട്മെന്റ് റദ്ദാക്കും. ഫോൺ : 0471 – 2525300.
പാരാമെഡിക്കൽ ഡിപ്ലോമ:- ഹെൽത്ത് ഇൻസ്പെക്ടർ, ഡി.ഫാം ഉൾപ്പെടെ പാരാമെഡിക്കൽ കോഴ്സുകളിൽ ഓപ്ഷൻ നൽകാനുള്ള അവസാന ദിവസം 27. വെബ്സൈറ്റ്: lbscentre.kerala.gov.in.
ജെ.ഇ.ഇ മെയിൻ: അപേക്ഷയിലെ തെറ്റ്തിരുത്താം
ജെ.ഇ.ഇ മെയിൻ 2025 അപേക്ഷയിലെ തെറ്റു തിരുത്താൻ ഇന്നും നാളെയും അവസരം. ആപ്ലിക്കേഷൻ നമ്പരും പാസ്വേർഡും ഉപയോഗിച്ച് jeemain.nta.nic.inലെ കറക്ഷൻ വിൻഡോയിൽ പ്രവേശിച്ച് തിരുത്തലുകൾ വരുത്താം. 2025 ജനുവരി 22 മുതൽ 31 വരെയാണ് പരീക്ഷ.
എൻ.ടി.ഇ.ടി ഉത്തര സൂചിക
നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തിയ നാഷണൽ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് 2024ന്റെ ഉത്തര സൂചിക exams.nta.ac.inൽ.
ടൈംടേബിൾ പ്രസിദ്ധീകരിച്ചു
സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസിന്റെ ഒന്നും മൂന്നും സെമസ്റ്റർ (നവംബർ 2024) പരീക്ഷകളുടെ വിജ്ഞാപനവും ടൈംടേബിളും www.tekerala.orgൽ.
വാക് ഇൻ ഇന്റർവ്യൂ
സ്നേഹധാര പദ്ധതിയിൽ മെഡിക്കൽ ഓഫീസർ, സ്പീച്ച് തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, പഞ്ചകർമ തെറാപ്പിസ്റ്റ്, തസ്തികകളിലേക്കുള്ള ഇന്റർവ്യൂ 26ന് നടക്കും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ രാവിലെ 10.30 നാണ് ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയം, ഭാരതീയ ചികിത്സാ വകുപ്പ്, ആരോഗ്യ ഭവൻ, തിരുവനന്തപുരം വിലാസത്തിലോ 0471 2320988 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക. ഇമെയിൽ: dmoismtvm@gmail.com.
ഡെപ്യൂട്ടേഷൻ ഒഴിവുകൾ
എൻട്രൻസ് കമ്മിഷണറേറ്റിൽ ജോയിന്റ് കമ്മിഷണർ (അക്കാഡമിക്), സിസ്റ്റം മാനേജർ തസ്തികകളിലെ ഒഴിവിലേക്ക് ഡെപ്യൂട്ടേഷനിൽ നിയമനം നടത്തുന്നു. യോഗ്യതയും വിവരങ്ങളും www.cee-kerala.org വെബ്സൈറ്റിൽ. സംസ്ഥാന സർക്കാർ സർവീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യമായ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് ഡിസംബർ 15നകം അപേക്ഷിക്കാം.
പഞ്ചകർമ്മ അസിസ്റ്റൻസ് പ്രോഗ്രാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ ജനുവരിയിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ആയുർവേദിക് പഞ്ചകർമ്മ അസിസ്റ്റൻസ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. പ്ലസ്ടുവാണ് യോഗ്യത. വിദൂര വിദ്യാഭ്യാസ രീതിയിൽ നടത്തപ്പെടുന്ന കോഴ്സിന് ഒരു വർഷമാണ് കാലാവധി. സ്വയംപഠന സാമഗ്രികൾ, സമ്പർക്ക ക്ലാസ്സുകൾ, പ്രാക്ടിക്കൽ ട്രെയ്നിംഗ് എന്നിവ ലഭിക്കും. വിശദവിവരങ്ങൾക്ക് www.srccc.in. ഡിസംബർ 31 വരെ അപേക്ഷിക്കാം. ഫോൺ: 0471 - 2325101
Source link