ചന്ദ്രികയുടെ ക്യാമ്പയിനിൽ നിന്ന് പിന്മാറി ജി.സുധാകരൻ
ചന്ദ്രിക പത്രത്തിൻ്റെ ക്യാമ്പയിൻ പോസ്റ്റർ
അമ്പലപ്പുഴ: മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ ക്യാമ്പയിൻ ഉദ്ഘാടനത്തിൽ നിന്ന് അവസാന നിമിഷം പിന്മാറി മുൻ മന്ത്രി ജി.സുധാകരൻ. മുൻകൂട്ടി തീരുമാനിച്ച പരിപാടി ഉദ്ഘാടനം ചെയ്യാമെന്ന് തലേ ദിവസം വരെ അദ്ദേഹം പറഞ്ഞിരുന്നു. അതനുസരിച്ച്, ഉദ്ഘാടന ദിവസമായ ഇന്നലെ രാവിലെ 8.30 ഓടെ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ.എം.നസീറിന്റെ നേതൃത്വത്തിൽ പ്രവർത്തകരും ചന്ദ്രികയുടെ ജീവനക്കാരും ജി.സുധാകരന്റെ പറവൂരിലെ നവനീതം വസതിയിൽ എത്തിയിരുന്നു.
എന്നാൽ, അവരെ സ്വീകരിച്ച് അകത്തിരുത്തിയ ശേഷം താൻ വിവാദമുണ്ടാക്കാനില്ലെന്നും ഉദ്ഘാടനം മറ്റൊരു ദിവസം ചെയ്യാമെന്നും പറഞ്ഞ് അദ്ദേഹം അവരെ തിരിച്ചയയ്ക്കുകയായിരുന്നു. അതേസമയം, കഴിഞ്ഞ വർഷം ചന്ദ്രികയുടെ അമ്പലപ്പുഴ മണ്ഡലം ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തത് ജി.സുധാകരനായിരുന്നുവെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ.എം.നസീർ പറഞ്ഞു. പൊതുകാര്യ പ്രസക്തനും , ചന്ദ്രികയുമായുള്ള പഴയ കാല ബന്ധങ്ങളും കൊണ്ടാണ് അദ്ദേഹത്തെ ഉദ്ഘാടനത്തിന് ക്ഷണിച്ചതെന്നും ,ക്യാമ്പയിൻ മറ്റൊരു ദിവസം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Source link