ഗുരുതര വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവം, റിപ്പോർട്ട് കിട്ടിയാലുടൻ നടപടിയെന്ന് മന്ത്രി
തിരുവനന്തപുരം: ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ ആരോഗ്യവകുപ്പ് വിദഗ്ദ്ധ സംഘത്തിന്റെ അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടിയെന്ന് മന്ത്രി വീണാ ജോർജ്. സംഭവം ശ്രദ്ധയിൽപ്പെട്ടയുടനെ ഉന്നതതല അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു. അഡിഷണൽ ഡയറക്‌ടർ ഹെൽത്ത് സർവീസസിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പിലെ വിദഗ്ദ്ധ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തീകരിച്ചാലുടൻ റിപ്പോർട്ട് നൽകും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികളെന്നും മന്ത്രി വ്യക്തമാക്കി.
റിപ്പോർട്ട് ലഭിച്ചാലുടൻ വീഴ്‌ചയുണ്ടായവർക്കെതിരെ നടപടി സ്വീകരിക്കും. അന്വേഷണത്തിന്റെ ഭാഗമായി രണ്ട് സ്‌കാനിംഗ് സെന്ററുകൾക്കെതിരെ നടപടി സ്വീകരിക്കുകയും കണ്ടുകെട്ടുകയും ചെയ്തു. കുഞ്ഞിന്റെ തുടർ ചികിത്സയ്ക്കായുള്ള കാര്യങ്ങൾകൂടി പരിശോധിക്കണമെന്ന് വിദഗ്ദ്ധ സംഘത്തിന് നിർദേശം നൽകിയിട്ടുണ്ട്. വിദഗ്ദ്ധ സംഘത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ലജനത്ത് വാർഡ് സ്വദേശികളായ അനീഷ് – സുറുമി ദമ്പതികളുടെ കുഞ്ഞാണ് വൈകല്യത്തോടെ ജനിച്ചത്. ഈ മാസം എട്ടിനാണ് സുറുമി പ്രസവിച്ചത്. ഗർഭകാലത്ത് പലതവണ നടത്തിയ സ്‌കാനിംഗിലും ഡോക്ടർമാർ വൈകല്യം അറിയിച്ചില്ലെന്ന് അനീഷ് പറഞ്ഞു. സ്‌കാനിംഗ് റിപ്പോർട്ടിൽ ഒരു പ്രശ്‌നവുമില്ലെന്ന് ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞിരുന്നു. കുഞ്ഞിന്റെ ചെവിയും കണ്ണുമുള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. കൈയ്ക്കും കാലിനും വളവുണ്ട് എന്നാണ് കുടുംബം പരാതിയിൽ പറയുന്നത്.
Source link