ദൈവദശകം പ്രാർത്ഥനയോടെ സർവ്വമത സമ്മേളനം
വത്തിക്കാൻ സിറ്റി: ഗുരുദേവ ദർശനത്തിന്റെയും ക്രൈസ്തവ ചൈതന്യത്തിന്റെയും വിശുദ്ധാന്തരീക്ഷത്തിൽ വത്തിക്കാനിൽ
ലോകമത പാർലമെന്റിന്റെ ഭാഗമായി നടന്ന സർവ്വമത സമ്മേളനം കർദ്ദിനാൾ ലസാറസ് യു ഹ്യൂങ്-സിക്ക് ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷനായി.
ഗുരുദേവൻ രചിച്ച ദൈവദശകം പ്രാർത്ഥന ഇറ്റാലിയൻ മൊഴിമാറ്റം ആലപിച്ചാണ് സമ്മേളനം ആരംഭിച്ചത്. ശ്രീനാരായണ ദർശനവും ലോകസമാധാനവും എന്ന വിഷയത്തെ അധികരിച്ച് സ്വാമി സച്ചിദാനന്ദ പ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ധർമ്മചൈതന്യ, സ്വാമി വീരേശ്വരാനന്ദ, സ്വാമി അസംഗാനന്ദഗിരി, സ്വാമി ഹംസതീർത്ഥ, സ്വാമിനി ആര്യനന്ദാദേവി കർണാടക സ്പീക്കർ യു.ടി.ഖാദർ ഫരീദ്, കർദ്ദിനാൾ ജോർജ്ജ് ജേക്കബ്ബ് കൂവ്വക്കാട്, ചാണ്ടി ഉമ്മൻ എം.എൽ.എ, കെ.മുരളീധരൻ മുരള്യ, രഘുനാഥൻനായർ, കെ.ജി.ബാബുരാജൻ, പാണക്കാട് സാദിഖ് അലി തങ്ങൾ, ഗ്യാനി രഞ്ജിത് സിംഗ്, ഫാദർ ഡേവിഡ് ചിറമേൽ, ഫാദർ മിഥുൻ ജെ ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.
ഗുരുവിന്റെ ഏകമതദർശനം, മതസമന്വയം, മതസൗഹാർദ്ദം, മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി തുടങ്ങിയ വിഷയങ്ങളിൽ പ്രഭാഷണങ്ങളും ഗുരുദേവന്റെ മതദർശനത്തിന്റെ വെളിച്ചത്തിൽ ലോക സമാധാനത്തെക്കുറിച്ച് ചർച്ചകളും നടന്നു. വിവിധ മതങ്ങളുടെ പ്രതിനിധികളും റോമിലെ സംഘടനാപ്രവർത്തകരും പങ്കെടുക്കുന്ന സ്നേഹസദസ് ഇന്ന് നടക്കും.
Source link