INDIA

അശ്ലീല വിഡിയോകൾ വഴി പണം സമ്പാദിച്ച് വിദേശത്തേക്ക് കടത്തി; റെയ്ഡിനു പിന്നാലെ രാജ് കുന്ദ്രയെ ചോദ്യം ചെയ്യാൻ ഇ.ഡി

അശ്ലീല വിഡിയോകൾ വഴി പണം സമ്പാദിച്ച് വിദേശത്തേക്ക് കടത്തി; റെയ്ഡിനു പിന്നാലെ രാജ് കുന്ദ്രയെ ചോദ്യം ചെയ്യാൻ ഇ.ഡി – ED Summons Raj Kundra, Shilpa Shetty’s Husband, in Money Laundering Probe – Manorama Online | Malayalam News | Manorama News

അശ്ലീല വിഡിയോകൾ വഴി പണം സമ്പാദിച്ച് വിദേശത്തേക്ക് കടത്തി; റെയ്ഡിനു പിന്നാലെ രാജ് കുന്ദ്രയെ ചോദ്യം ചെയ്യാൻ ഇ.ഡി

ഓൺലൈൻ ഡെസ്‍ക്

Published: December 01 , 2024 11:08 AM IST

1 minute Read

രാജ് കുന്ദ്ര (Photo – IANS)

മുംബൈ∙ വ്യവസായിയും നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായി വിവരം. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അദ്ദേഹത്തിന്റെ വീടുകളിലും ഓഫിസുകളിലും നടന്ന റെയ്ഡിനു ശേഷമാണ് നടപടി. തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഇ.ഡി ഓഫിസിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഹോട്ട്‌ഷോട്ട്‌സ് എന്ന മൊബൈൽ ആപ് വഴി അശ്ലീല ഉള്ളടക്കം നിർമിക്കുന്നതിനും വിതരണം ചെയ്യുന്നതിനും കുന്ദ്രയ്‌ക്കെതിരെ അന്വേഷണം നടക്കുകയാണ്. അശ്ലീല വിഡിയോകൾ വഴി പണം സമ്പാദിക്കുകയും വിദേശത്തേക്ക് പണം കടത്തുകയും ചെയ്തതായി ഇ.ഡി ആരോപിക്കുന്നു. 

അശ്ലീല ചിത്രങ്ങൾ നിർമിച്ചു എന്നാരോപിച്ച് 2021 ജൂണിലാണ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. രണ്ട് മാസം ജയിലിൽ കിടന്നതിനു ശേഷം 2021 സെപ്റ്റംബറിൽ അദ്ദേഹത്തിന് ജാമ്യം ലഭിച്ചു. കുന്ദ്രയെയും രാജ് കുന്ദ്ര ഫിലിംസിന്റെ ഉദ്യോഗസ്ഥരെയും കൂടാതെ പൂനം പാണ്ഡെ, ഷെർലിൻ ചോപ്ര, ഉമേഷ് കാമത്ത് എന്നിവരും കേസിൽ പ്രതികളായിരുന്നു. കുന്ദ്രേയുടെ ഭാര്യയും നടിയുമായ ശിൽപ ഷെട്ടിയുടെ 98 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ഈ വർഷം ആദ്യം ഇ.ഡി കണ്ടുകെട്ടിയിരുന്നു. ശിൽപയ്ക്ക് അശ്ലീലചിത്രങ്ങളും കള്ളപ്പണം വെളുപ്പിക്കൽ കേസുകളുമായി ബന്ധമില്ലെന്നാണ് കുന്ദ്ര പറയുന്നത്.

English Summary:
Money Laundering Probe: ED Summons Raj Kundra, Shilpa Shetty’s Husband

5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-raj-kundra mo-entertainment-movie-shilpashetty n78occol82nckm1lcpkkpld36 mo-judiciary-lawndorder-enforcementdirectorate mo-news-common-black-money


Source link

Related Articles

Back to top button