FBI ഡയറക്ടർ സ്ഥാനത്തേക്ക് ഇന്ത്യൻ-അമേരിക്കൻ വംശജൻ കശ്യപ് പട്ടേൽ; നാമനിർദേശം ചെയ്ത് ട്രംപ്
വാഷിങ്ടണ്‍: എഫ്.ബി.ഐ. ഡയറക്ടര്‍ സ്ഥാനത്തേക്ക് ഇന്ത്യന്‍-അമേരിക്കന്‍ വംശജനായ കശ്യപ് പട്ടേലിനെ (കാഷ് പട്ടേൽ) നാമനിര്‍ദേശം ചെയ്ത് അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സമര്‍ഥനായ അഭിഭാഷകനും നിരീക്ഷകനും ‘അമേരിക്ക ഫസ്റ്റ്’ പോരാളിയുമാണ് പട്ടേല്‍ എന്ന് തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പില്‍ ട്രംപ് പറയുന്നു. അഴിമതി പുറത്തുകൊണ്ടുവരുന്നതിനും നീതിക്കുവേണ്ടി പ്രതിരോധം ഉറപ്പുവരുത്തുന്നതിനും അമേരിക്കന്‍ ജനതയെ സംരക്ഷിക്കുന്നതിനും ചെലവഴിച്ച തൊഴില്‍ജീവിതമായിരുന്നു പട്ടേലിന്റേതെന്നും ട്രംപ് കുറിപ്പില്‍ പറയുന്നുണ്ട്. പട്ടേല്‍ മേധാവിയാകുന്നതോടെ അമേരിക്കയിലെ കുറ്റകൃത്യ മഹാമാരിയെ എഫ്.ബി.ഐ. ഇല്ലാതാക്കുമെന്നും കുടിയേറ്റ കുറ്റകൃത്യസംഘങ്ങളെ തകര്‍ക്കുമെന്നും അതിര്‍ത്തികടന്നുള്ള മനുഷ്യ-മയക്കുമരുന്ന് കടത്തല്‍ അവസാനിപ്പിക്കുമെന്നും ട്രംപ് കുറിപ്പില്‍ അവകാശപ്പെടുന്നു. 2017-ല്‍ ട്രംപ് നിയമിച്ച ക്രിസ്റ്റഫര്‍ വ്രേയുടെ പിന്‍ഗാമിയായാണ് പട്ടേല്‍ എഫ്.ബി.ഐ. ഡയറക്ടര്‍ സ്ഥാനത്തേക്ക് എത്തുന്നത്. നിയമിച്ചത് ട്രംപ് ആയിരുന്നെങ്കിലും പിന്നീട് വ്രേയും ട്രംപും തമ്മില്‍ അസ്വാരസ്യങ്ങള്‍ രൂപപ്പെട്ടിരുന്നു.
Source link