KERALAMLATEST NEWS

പെൻഷൻ തട്ടിപ്പ് : പലിശസഹിതം തിരിച്ച് പിടിക്കും, അടിയന്തര ഉന്നതതലയോഗം  വിളിച്ച് മുഖ്യമന്ത്രി ഇടപെട്ടു

# മുഖ്യമന്ത്രിയുടെ ഇടപെടൽ കേരളകൗമുദി റിപ്പോർട്ടിനെ തുടർന്ന്

തിരുവനന്തപുരം:പാവങ്ങൾക്കുള്ള സാമൂഹ്യസുരക്ഷാപെൻഷൻ സർവീസിലുള്ളവർ തട്ടിയെടുത്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാനും വാങ്ങിയ പണം പലിശസഹിതം തിരിച്ച് ഈടാക്കാനും മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകി.

ഭാവിയിൽ തട്ടിപ്പ് ഉണ്ടാകാതിരിക്കാൻ ഗുണഭോക്താക്കളുടെ ഫെയ്സ് മസ്റ്ററിംഗ് നിർബന്ധമാക്കാനും നിർദ്ദേശിച്ചു.ധനമന്ത്രി കെ.എൻ.ബാലഗോപാലിനെയും തദ്ദേശമന്ത്രി എം.ബി.രാജേഷിനെയും വിളിച്ചുവരുത്തി ഉന്നതതലയോഗം ചേരുകയായിരുന്നു. `ക്ഷേമപെൻഷൻ തട്ടിപ്പിൽ അയഞ്ഞ അന്വേഷണം’ എന്ന കേരള കൗമുദിയുടെ ഇന്നലത്തെ മുഖ്യവാർത്തയുടെ പശ്ചാത്തലത്തിൽ പെട്ടെന്ന് യോഗം വിളിക്കുകയായിരുന്നു.

അതേസമയം, പതിനായിരത്തിലധികം ജീവനക്കാരും സർവീസ് പെൻഷൻകാരും ഉൾപ്പെട്ടുവെന്ന് കരുതുന്ന തട്ടിപ്പിൽ കേന്ദ്രീകൃത അന്വേഷണം ഉണ്ടാവില്ല.

അതിലേക്ക് കടക്കുന്നത് സർക്കാർ സംവിധാനത്തിന് അപകീർത്തിയുണ്ടാക്കുമെന്ന് സർക്കാരിന് ആശങ്കയുണ്ട്. നിലവിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ കർശന നടപടിയെടുത്ത് പൊതുവായ താക്കീത് എല്ലാവർക്കും നൽകാനാണ് നീക്കം.തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ ധനവകുപ്പ് പരിശോധന തുടരും.

ക്രിമിനൽ കേസ് ഇല്ലാത്തതിനാൽ

വ്യാജരേഖ ചമയ്ക്കൽ ഒഴിവാകും

1. ക്രിമിനൽ കേസെടുത്ത് കേന്ദ്രീകൃത അന്വേഷണത്തിന് സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിൽ

വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങൾ ഒഴിവാക്കപ്പെടും. വ്യാജ രേഖകൾ നൽകാൻ റവന്യൂ–പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടോ എന്നതിൽ അന്വേഷണം ഉണ്ടാകില്ല.

2. ഇൻഫർമേഷൻ കേരള നടത്തിയ പരിശോധനയിൽ പെൻഷൻ കൈപ്പറ്റുന്നതായി കണ്ടെത്തിയ 1458 ജീവനക്കാർക്കെതിരെയാണ് വകുപ്പ് തലത്തിൽ അച്ചടക്ക നടപടി സ്വീകരിക്കാനും പണം പലിശ സഹിതം തിരിച്ചുപിടിക്കാനും ഇന്നലത്തെ യോഗത്തിൽ തീരുമാനിച്ചത്.

3. സസ്പെൻഷനിൽ നിറുത്തിയോ,നിറുത്താതെയോ വകുപ്പു തല അന്വേഷണവും അതിന്റെ അടിസ്ഥാനത്തിൽ പരമാവധി ഒരു ഇൻക്രിമെന്റ് തടയുകയോ ചെയ്യാം. തട്ടിപ്പ് വ്യാപകമായി സംഭവിച്ച തദ്ദേശ സ്ഥാപനങ്ങളിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റവുമുണ്ടാകാം. സർവീസ് പെൻഷൻകാർക്കെതിരെ നടപടിക്ക് സാധ്യത കുറവാണ്.

4.അനർഹമായി പെൻഷൻ വാങ്ങുന്ന ജീവനക്കാർ അല്ലാത്തവർക്കെതിരെയും നടപടി.മരിച്ചവരെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കും.വാർഷിക മസ്റ്ററിംഗ് നിർബന്ധമാക്കും.അതിൽ ഫെയ്സ് ഓതന്റിക്കേഷൻ ഏർപ്പെടുത്തും.ഒപ്പം ആധാർ സെർവറിൽ പോയി വിവരങ്ങൾ ഒത്തുനോക്കുന്ന ആധാർ സീഡിംഗ് നിർബന്ധമാക്കും.


Source link

Related Articles

Back to top button