KERALAM
സി.പി.ഐ പാർട്ടി കോൺഗ്രസ് 2025 സെപ്‌തംബറിൽ ചണ്ഡിഗഡിൽ
ന്യൂഡൽഹി: സി.പി.ഐയുടെ 25-ാം പാർട്ടി കോൺഗ്രസ് ചണ്ഡിഗഡിൽ നടത്താൻ ഡൽഹിയിൽ നടന്ന ദേശീയ കൗൺസിൽ യോഗം തീരുമാനിച്ചു. 2025 സെപ്‌തംബർ 21 മുതൽ 25 വരെയാണ് സമ്മേളനം. കേരളത്തിൽ സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ നടക്കും. ബ്രാഞ്ച് സമ്മേളനങ്ങൾ ജനുവരിയിൽ തുടങ്ങാനും തീരുമാനിച്ചു. പാർട്ടി കോൺഗ്രസ് സംഘടിപ്പിക്കാൻ തെലങ്കാന ഘടകം സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാൽ തുടർച്ചയായി ദക്ഷിണേന്ത്യയിൽ സംഘടിപ്പിക്കുന്നുവെന്ന ധാരണ ഒഴിവാക്കാനായി മറ്റൊരു വേദി ആലോചിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചണ്ഡിഗഡിനെ തിരഞ്ഞെടുത്തത്.
Source link