‘യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോകും, പാലക്കാട്ട് വിജയ പ്രതീക്ഷ’; അരലക്ഷം വോട്ടുകൾ അനായാസം നേടുമെന്ന് സരിൻ
പാലക്കാട്: പ്രതീക്ഷിച്ച പോളിംഗ് പാലക്കാട്ട് നടന്നിട്ടില്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. പി സരിൻ. തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച വിജയം നേടാനാകുമെന്നും യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പാലക്കാട്ട് നടന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആവേശം കലർന്ന ആശ്വാസമാണ്. പ്രതീക്ഷിച്ച അത്ര വോട്ടുകൾ പോൾ ചെയ്തില്ലയെന്നത് സത്യമാണ്. മുൻപ് വോട്ട് ചെയ്യാതിരുന്നവർ ഇത്തവണ ബൂത്തിലേക്ക് എത്തി. പുതിയ സ്ഥാനാർത്ഥിയെ ആഗ്രഹിക്കുന്നവരാണ് അങ്ങനെ എത്തിയത്. എൽഡിഎഫിന് വോട്ട് ചെയ്ത് പരസ്യമായി പ്രതികരിച്ചവരുടെ എണ്ണവും ഇത്തവണ കൂടുതലാണ്. 50,000 വോട്ട് നേടുന്നവർ വിജയിക്കും എന്നുളളതിൽ തർക്കമില്ല.
എൽഡിഎഫിന്റെ 40,000 രാഷ്ട്രീയ വോട്ടുകൾ ലഭിച്ച് കഴിഞ്ഞിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാർത്ഥിയായതിനാൽ 10,000 വോട്ടുകളും അധികമായി ലഭിക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ലഭിച്ചതിനേക്കാൾ വോട്ടുകൾ ഇത്തവണ കിട്ടും. 50,000 വോട്ടുകൾ അനായാസം നേടും. യുഡിഎഫ് മൂന്നാം സ്ഥാനത്ത് പോകും. കണ്ണാടി പഞ്ചായത്തിലും പാർട്ടിക്ക് ഭൂരിപക്ഷം കിട്ടും’- സരിൻ പറഞ്ഞു.
Source link