INDIA

TODAY'S RECAP ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് കരതൊട്ടു; അനർഹമായി പെൻഷൻ വാങ്ങിയവർക്കെതിരെ നടപടി– പ്രധാന വാർത്തകൾ

മഴ കനക്കുന്നു, തമിഴ്നാട്ടിലും പുതുച്ചേരിയിലും ജാഗ്രത– പ്രധാന വാർത്തകൾ– Latest News

TODAY’S RECAP

ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് കരതൊട്ടു; അനർഹമായി പെൻഷൻ വാങ്ങിയവർക്കെതിരെ നടപടി– പ്രധാന വാർത്തകൾ

ഓൺലൈൻ ഡെസ്ക്

Published: November 30 , 2024 07:32 PM IST

Updated: November 30, 2024 07:41 PM IST

1 minute Read

ചെന്നൈയിൽ റോഡിലുണ്ടായ വെള്ളക്കെട്ട്. Image Credit:PTI, മുഖ്യമന്ത്രി പിണറായി വിജയൻ. Image Credit: മനോരമ

അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതാണ് ഇന്നത്തെ പ്രധാന വാർത്തകളിലൊന്ന്. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് വ്യക്തമായ പശ്ചാത്തലത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. തട്ടിപ്പുകാണിച്ചവര്‍ക്കെതിരെ വകുപ്പ് തലത്തില്‍ അച്ചടക്ക നടപടിയെടുക്കുമെന്നും കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് കരതൊട്ടു. വൈകിട്ട് അഞ്ചരയോടെയാണ് ചുഴലിക്കാറ്റ് പുതുച്ചേരിയിൽ കരതൊട്ടത്. ചെന്നൈയിലും തമിഴ്നാട്ടിലെ കിഴക്കൻ തീരദേശ ജില്ലകളിലും കനത്ത മഴയാണ് പെയ്യുന്നത്. ചെന്നൈയിൽ റോഡ്, ട്രെയിൻ ഗതാഗതം പലയിടത്തും തടസ്സപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ നാലു വരെ ചെന്നൈ വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. നൂറിലേറെ വിമാനസർവീസുകൾ റദ്ദാക്കി. 19 സർവീസുകളും വഴിതിരിച്ചുവിട്ടു.

ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഇന്ന് ഏറെ പ്രസക്തമാണെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ശിവഗിരി മഠത്തിന്റെ നേതതൃത്വത്തിൽ വത്തിക്കാനിൽ നടക്കുന്ന സർവമത സമ്മേളനത്തിലാണ് ഫ്രാൻസിസ് മാർപാപ്പയുടെ പരാമർശം. ഗുരു ലോകത്തിന് നൽകിയത് എല്ലാവരും മനുഷ്യ കുടുംബത്തിലെ അംഗങ്ങളാണെന്ന സന്ദേശമാണ്. അസഹിഷ്ണുതയും വിദ്വേഷവും വർധിച്ചു വരുന്ന കാലത്ത് ഗുരുവിന്റെ സന്ദേശം ഏറെ പ്രസക്തമാണെന്നും സർവമത സമ്മേളനത്തിലെ ആശീർവാദ പ്രഭാഷണത്തില്‍ മാർപാപ്പ അഭിപ്രായപ്പെട്ടു.
എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെ കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയനു കേന്ദ്രപരിശീലനത്തിനു പോകാന്‍ അനുമതി നല്‍കി സര്‍ക്കാര്‍. ഡിസംബര്‍ 2 മുതല്‍ 27 വരെയാണ് കേന്ദ്രസര്‍ക്കാരിന്റെ പരിശീലനം. പരിശീലനത്തിനു ശേഷം വീണ്ടും അദ്ദേഹം കലക്ടറായി ചുമതലയേല്‍ക്കും. വിവാദം തണുക്കുന്നതു വരെ അരുണ്‍ കെ.വിജയനെ മാറ്റിനിര്‍ത്തുന്നതിന്റെ ഭാഗമായാണ് പരിശീലനത്തിനുള്ള അനുമതി എന്നും സൂചനയുണ്ട്. 

ഇതിനിടെ, കരുനാഗപ്പള്ളി സിപിഎമ്മിലെ വിഭാഗീയതയിൽ ഏരിയാ കമ്മിറ്റി  നേതൃത്വം പിരിച്ചുവിട്ടു. അഡ്ഹോക് കമ്മിറ്റിക്ക് ചുമതല കൈമാറി. നിലവിലെ ഏരിയ കമ്മിറ്റിക്ക് പാർട്ടിയെ നയിക്കാനാകില്ലെന്നാണ് വിലയിരുത്തൽ. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇന്ന് കൊല്ലത്തെത്തി ജില്ലാ സെക്രട്ടേറിയേറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളിൽ പങ്കെടുത്തിരുന്നു. ഈ യോഗങ്ങളിലാണ് ഏരിയാ കമ്മിറ്റി പിരിച്ചുവിടാനുള്ള തീരുമാനമെടുത്തത്.
സിപിഎം കായംകുളം ഏരിയ കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്തംഗവുമായ ബിപിന്‍ സി.ബാബു ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സംഘടനാ പര്‍വം യോഗത്തില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗിന്റെയും സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെയും സാന്നിധ്യത്തിലാണ് ബിപിന്‍ സി.ബാബുവിന് അംഗത്വം നല്‍കിയത്. 

English Summary:
Todays recap 30 november 2024

21vcl05p6ckbru8mbmj9um3kbi mo-politics-leaders-pinarayivijayan 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-keralanews mo-environment-cyclone-fengal


Source link

Related Articles

Back to top button