CINEMA

വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് ഇനി സംവിധായകൻ; നായകനായി സന്ദീപ് കിഷൻ

വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് ഇനി സംവിധായകൻ; നായകനായി സന്ദീപ് കിഷൻ | Jason Sanjay Sundeep Kishan

വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് ഇനി സംവിധായകൻ; നായകനായി സന്ദീപ് കിഷൻ

മനോരമ ലേഖകൻ

Published: November 30 , 2024 09:20 AM IST

1 minute Read

സന്ദീപ് കിഷനും ജേസൺ സഞ്ജയ്‌യും

വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനാകുന്ന സിനിമയ്ക്ക് ഔദ്യോഗിക പ്രഖ്യാപനം. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ. സുബാസ്കരൻ നിർമിക്കുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് യുവതാരം സന്ദീപ്  കിഷൻ ആണ്. 

സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിന്റെ സംവിധായകൻ, നായകൻ, സംഗീത സംവിധായകൻ, എഡിറ്റർ എന്നിവരെ മോഷൻ പോസ്റ്ററിലൂടെ പരിചയപ്പെടുത്തുന്നു.

തങ്ങളുടെ പ്രൊഡക്‌ഷൻ ഹൌസ് എല്ലായ്പ്പോഴും നല്ല കഥാകൃത്തുക്കളെ പ്രോത്സാഹിപ്പിക്കാൻ പരിശ്രമിച്ചിട്ടുണ്ട് എന്നും ജേസൺ കഥ അവതരിപ്പിച്ചപ്പോൾ അതിൽ പുതുമ അനുഭവപെട്ടു എന്നും ലൈക്ക പ്രൊഡക്‌ഷൻസിലെ ജി.കെ.എം തമിഴ് കുമരൻ പറയുന്നു. 

പാൻ-ഇന്ത്യൻ ശ്രദ്ധ ആകർഷിക്കാനുള്ള നിലവാരമുള്ള കഥയാണ് ജേസൺ പറഞ്ഞതെന്നും ‘നിങ്ങൾക്ക് നഷ്ടപ്പെട്ടവ അതിന്റെ യഥാർഥ സ്ഥലത്ത് തിരയുക’ എന്ന പ്രമേയത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ മൂലകഥ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. പ്രേക്ഷകരെ തിയറ്ററുകളിലേക്ക് ആകർഷിക്കാനുള്ള തന്റെ മിടുക്ക് തമിഴ്, തെലുങ്ക് മാർക്കറ്റുകളിൽ സന്ദീപ് കിഷൻ തെളിയിച്ചിട്ടുണ്ടെന്നും ഈ പുതിയ കൂട്ടുകെട്ട് സിനിമാ പ്രേമികളെ ഒരു പുതിയ സിനിമാ അനുഭവത്തിലൂടെ ആകർഷിക്കുമെന്ന് തങ്ങൾ ശക്തമായി വിശ്വസിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2025 ജനുവരിയോടെ ഈ പ്രോജക്ടിന്റെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി

ഹെഡ് ഓഫ് ലൈക്ക പ്രൊഡക്‌ഷൻസ് ജികെഎം തമിഴ് കുമരൻ, സംഗീതം തമൻ എസ്, എഡിറ്റർ പ്രവീൺ കെ.എൽ., കോ ഡയറക്ടർ സഞ്ജീവ്, പബ്ലിസിറ്റി ഡിസൈൻ ട്യൂണി ജോൺ, വിഎഫ്എക്സ് ഹരിഹരസുതൻ, സ്റ്റിൽസ് അരുൺ പ്രസാദ് (മോഷൻ പോസ്റ്റർ), പിആർഒ ശബരി.

English Summary:
Vijay’s Son Jason Sanjay Steps Into Direction With Sundeep Kishan

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-tollywoodnews mo-entertainment-common-kollywoodnews 5kpc34f90bkhsdlgm7r5k74r7b mo-entertainment-movie-vijay f3uk329jlig71d4nk9o6qq7b4-list


Source link

Related Articles

Back to top button