KERALAMLATEST NEWS

‘സരിൻ തരംഗം’ വിവാദ പരസ്യത്തിൽ അന്വേഷണമില്ല, പരാതി നൽകിയില്ലെന്ന് വിവരാവകാശരേഖ

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ വിവാദ പരസ്യത്തിൽ അന്വേഷണമില്ലെന്ന് വിവരാവകാശ രേഖ. ഈ പരസ്യത്തിന് ആരും അനുമതി വാങ്ങിയിട്ടില്ലെന്നും പരാതി ലഭിക്കാത്തതിനാൽ അന്വേഷണം ഇല്ലെന്നുമാണ് ജില്ലാ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചിരിക്കുന്നത്. ഒരു മാദ്ധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

ബി ജെ പിയിൽ നിന്ന് കോൺഗ്രസിലേക്ക് എത്തിയ സന്ദീപ് വാര്യരുടെ ചിത്രം വച്ചുള്ള തിരഞ്ഞെടുപ്പ് പരസ്യമാണ് വിവാദമായത്. സുന്നി കാന്തപുരം വിഭാഗം മുഖപത്രമായ സിറാജ്, സമസ്ത മുഖപത്രമായ സുപ്രഭാതം എന്നിവയിൽ പ്രസിദ്ധീകരിച്ച പരസ്യത്തിൽ സരിൻ തരംഗം എന്ന വലിയ തലക്കെട്ട് നൽകിയിരുന്നു.

സി പി എമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയിൽ പരസ്യമുണ്ടായിരുന്നില്ല എന്നതും അന്ന് ചർച്ചയായി. കാശ്മീർ വിഷയത്തിൽ സന്ദീപ് വാര്യർ പങ്കുവച്ച പഴയ ഫേസ്ബുക്ക് പോസ്റ്റ്, ആർ എസ് എസ് വേഷം ധരിച്ചുനിൽക്കുന്ന ചിത്രം, കാശ്മീരികളുടെ കൂട്ടക്കൊല ആഹ്വാനം, സിഎഎ കേരളത്തിൽ നടപ്പാക്കുമെന്ന പോസ്റ്റ്, ഗാന്ധിവധം തുടങ്ങിയ പരാമർശങ്ങളാണ് പരസ്യത്തിൽ ഉൾപ്പെടുത്തിയിരുന്നത്.


Source link

Related Articles

Back to top button