KERALAM

മൂന്നു ദിവസം ശക്തമായ മഴ

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ഫെംഗൽ ചുഴലിക്കാറ്റ് രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് മൂന്നുദിവസം മഴ ശക്തമാകും. ഇന്നുച്ചയ്ക്കു ശേഷം പുതുച്ചേരിക്ക് സമീപം മണിക്കൂറിൽ പരമാവധി 90 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് കരയിൽ പ്രവേശിക്കും. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട്.

കേരള, തമിഴ്നാട് തീരങ്ങളിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനം പാടില്ല.

ഈ വർഷത്തെ നാലാമത്തെയും തുലാവർഷ സീസണിലെ രണ്ടാമത്തെയും ചുഴലിക്കാറ്റാണ് ഫെംഗൽ. സൗദി അറേബ്യ നിർദ്ദേശിച്ച പേരാണിത്.


Source link

Related Articles

Back to top button