കുഴിമന്തി കഴിച്ച് വീട്ടമ്മ മരിച്ച സംഭവം, ഹോട്ടൽ നടത്തിപ്പുക്കാർ അറസ്റ്റിലായി
തൃശൂർ: കുഴിമന്തി കഴിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ ഹോട്ടൽ നടത്തിപ്പുക്കാരെ അറസ്റ്റ് ചെയ്ത് പൊലീസ്. പെരിഞ്ഞനത്ത് പ്രവർത്തിക്കുന്ന സെയിൻ ഹോട്ടലിന്റെ നടത്തിപ്പുക്കാരായ കയ്പമംഗലം സ്വദേശി റഫീക്ക്(51), കാട്ടൂർ പൊഞ്ഞനം സ്വദേശി അസ്ഫീർ (44) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തിട്ടുണ്ട്.
മേയ് 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച പെരിഞ്ഞനം സ്വദേശിനിയായ ഉസൈബയാണ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. അന്ന് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 250 പേർക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു. സംഭവത്തിനുശേഷം പൊലീസും ആരോഗ്യവിഭാഗവും ചേർന്ന് ഹോട്ടൽ പൂട്ടിപ്പിക്കുകയും നടത്തിപ്പുകാർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. മുൻകൂർ ജാമ്യത്തിന് ശ്രമിച്ച പ്രതികളോട് അന്വേഷണ ഉദ്യോഗസ്ഥർ മുൻപാകെ കീഴടങ്ങാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു. ഇതോടെയാണ് രണ്ട് പേരും കയ്പമംഗലം പൊലീസിൽ കീഴടങ്ങിയത്.
Source link