KERALAMLATEST NEWS

ബിജെപി ഓഫീസ് കേന്ദ്രീകരിച്ച് കള്ളപ്പണ ഇടപാട് നടന്നെന്ന വെളിപ്പെടുത്തൽ; തുടരന്വേഷണത്തിന് കോടതി അനുമതി

തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ തുരന്വേഷണത്തിന് കോടതി അനുമതി. ഇരിഞ്ഞാലക്കുട അഡീഷണൽ സെഷൻസ് കോടതിയാണ് അനുമതി നൽകിയത്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണം. ബിജെപിയുടെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

ബിജെപി നേതാക്കൾ ബിജെപി ഓഫീസുമായി കേന്ദ്രീകരിച്ച് കള്ളപ്പണ ഇടപാട് നടന്നു എന്നായിരുന്നു സതീഷിന്റെ വെളിപ്പെടുത്തൽ. കൊടകരയിൽ വച്ച് പണം കവർച്ച ചെയ്യപ്പെട്ട സംഭവമാണ് കൊടകര കുഴൽപ്പണ കേസ്. കേസിൽ അന്വേഷണം നടത്തുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്‌തിരുന്നു. അതിൽ ബിജെപി നേതാക്കൾ സാക്ഷികളായിരുന്നു. ബിജപിയുടെ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെ ഈ കേസിൽ സാക്ഷികൾ മാത്രമാണ്.

അതിൽ നിന്ന് വ്യത്യസ്‌തമായിട്ടാണ് ബിജെപിയുടെ ഓഫീസ് സെക്രട്ടറി ആയിരുന്ന തിരൂർ സതീഷ് നടത്തിയ വെളിപ്പെടുത്തൽ. ബിജെപി നേതാക്കൾക്കായി ബിജെപിയുടെ ഓഫീസിലേക്ക് കുഴൽപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നാണ് സതീഷ് പറഞ്ഞത്. ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണ സാദ്ധ്യതയ്‌ക്കായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.


Source link

Related Articles

Back to top button