KERALAMLATEST NEWS

പെരിന്തൽമണ്ണ സ്വർണക്കവർച്ച പിടിയിലായവരിൽ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഡ്രൈവറും

പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ ജുവലറിയുടമകളായ സഹോദരങ്ങളെ ആക്രമിച്ച് മൂന്നു കിലോ സ്വർണം കവർന്ന കേസിൽ പിടിയിലായവരിൽ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഡ്രൈവറും. ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കാറിലുണ്ടായിരുന്ന തൃശൂർ പാട്ടുരായിക്കൽ കുറിയേടത്ത് മനയിൽ അർജുൻ (28) ആണ് അറസ്റ്റിലായത്. ഇയാളടക്കം കവർച്ചാക്കേസിൽ ഏഴ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് ചോദ്യം ചെയ്തു. അതിനിടയിലാണ് താൻ ബാലഭാസ്കറിന്റെ ‌ഡ്രൈവറായിരുന്നു എന്ന വിവരം അർജുൻ പൊലീസിനോട് പറഞ്ഞത്.

കവർന്ന സ്വർ‌ണവുമായെത്തിയ നാലുപേരെ ചെർപ്പുളശ്ശേരിയിൽ നിന്നും മറ്റൊരു വാഹനത്തിൽ കൂട്ടുപ്രതിയായ മിഥുന്റെ വീട്ടിലെത്തിച്ചത് അർജുനായിരുന്നു. മുൻപും രണ്ട് കവർച്ചാസംഘങ്ങൾക്കൊപ്പം വാഹനമോടിച്ചതിന് ഇയാൾക്കെതിരെ കേസുണ്ട്. ഒരു വാഹനാപകടക്കേസും ഒരു അടിപിടിക്കേസുമുണ്ട്.

കഴിഞ്ഞ 21ന് രാത്രിയിലാണ് ജുവലറി അടച്ച് ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന കെ.എം ജുവലറിയുടമകളെ കാറിടിച്ച് വീഴ്ത്തി സ്വർണം കവർന്നത്. കവർന്ന 1.723 കിലോഗ്രാം സ്വർണവും 32.79 ലക്ഷം രൂപയും പിടിയിലായ പ്രതികളിൽ നിന്ന് കണ്ടെടുത്തു. പ്രതികളായ തൃശൂർ വെള്ളാനിക്കര കൊട്ടിയാട്ടിൽ സലീഷ്, കിഴക്കുംപാട്ടുകര പട്ടത്ത് മിഥുൻ, സതീഷ്, പീച്ചി ആലപ്പാറ പയ്യംകോട്ടിൽ കണ്ണറ കഞ്ഞിക്കാവിൽ ലിസൺ എന്നിവരെ ഉൾപ്പെടെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ തെളിവെടുപ്പിലാണ് ഉരുക്കിയ സ്വർണവും സ്വർണം വിറ്റുനേടിയ പണവും കണ്ടെടുത്തത്. സ്വർണം ഉരുക്കി ഏഴു കട്ടികളാക്കിയിരുന്നു.

സതീഷിന്റെ വീട്ടിൽ നിന്ന് സ്വർണം ഉരുക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും പിടികൂടി. കേസിൽ മൊത്തം 18 പ്രതികളുണ്ട്. ശേഷിക്കുന്നവരെ പിടികൂടാൻ പൊലീസ് തെരച്ചിൽ ഊർജിതമാക്കി. ആദ്യം കസ്റ്റഡിയിൽ വാങ്ങിയ രണ്ടുപേരെ നാളെയും അഞ്ചുപേരെ ഡിസംബർ നാലിനും കോടതിയിൽ ഹാജരാക്കും.

ക്ഷേത്ര ഭണ്ഡാരത്തിൽ

സ്വർണം നിക്ഷേപിച്ചു
കവർച്ചയ്ക്കുശേഷം തൃശൂരിലേക്ക് പോയ പ്രതികളായ സലീഷ്, അജിത്ത്, മനു, ഫർഹാൻ എന്നിവർ 22ന് രാവിലെ സന്ദർശിച്ച ഒരു ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ തട്ടിയെടുത്തവയിലുണ്ടായിരുന്ന ആറ് ബ്രേസ്‌ലെറ്റുകൾ നിക്ഷേപിച്ചിരുന്നു. ക്ഷേത്ര ഭാരവാഹികളുടെ സഹായത്തോടെ ഭണ്ഡാരം തുറന്ന് ഇവ പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത തുകയും സ്വർണവും കോടതിയിൽ ഹാജരാക്കും.

പരോളിലിറങ്ങി

ആസൂത്രണം
ക​ണ്ണൂ​ർ​ ​സെ​ൻ​ട്ര​ൽ​ ​ജ​യി​ലി​ൽ​ ​കൊ​ല​പാ​ത​ക​ക്കേ​സി​ൽ​ ​ജീ​വ​പ​ര്യ​ന്തം​ ​ത​ട​വു​ശി​ക്ഷ​ ​അ​നു​ഭ​വിക്കുകയായിരുന്ന ക​ണ്ണൂ​ർ​ ​കൂ​ത്തു​പ​റ​മ്പ് ​സ്വ​ദേ​ശി​​ ​​വി​പി​ൻ​(36​) പരോളിലിറങ്ങിയ സമയത്താണ്​ ജയിലിൽ വച്ച് പരിചയപ്പെട്ട പ്രതികൾക്കൊപ്പം കവർച്ച ആസൂത്രണം ചെയ്തത്. കൂട്ടുപ്രതികളായ ഷിഹാബും അനസുമാണ് ജുവലറിയെപ്പറ്റിയുള്ള വിവരങ്ങൾ കൈമാറിയത്.


Source link

Related Articles

Back to top button