INDIALATEST NEWS

മണിപ്പുർ: കാണാതായയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ വിഫലം

മണിപ്പുർ: കാണാതായയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ വിഫലം – Manipur on Edge: Massive Search for Missing Meitei People Continues | India News | Malayalam News | Manorama Online | Manorama News

മണിപ്പുർ: കാണാതായയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ വിഫലം

മനോരമ ലേഖകൻ

Published: November 29 , 2024 03:00 AM IST

1 minute Read

94 ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചു

പ്രത്യേക സൈനികാധികാരനിയമം റദ്ദാക്കുക, ജിരിബാമിൽ കൊല്ലപ്പെട്ടവർക്കു നീതി നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് മണിപ്പുരിലെ ഇംഫാൽ ഈസ്റ്റിൽ വനിതകൾ നടത്തിയ പ്രതിഷേധറാലി. ചിത്രം: പിടിഐ

കൊൽക്കത്ത ∙ മണിപ്പുരിൽ കാണാതായ മെയ്തെയ് വിഭാഗക്കാരനായി സൈന്യത്തിന്റെയും പൊലീസിന്റെയും കേന്ദ്ര സേനയുടെയും നേതൃത്വത്തിൽ വ്യാപകമായ തിരച്ചിൽ തുടരുകയാണ്. 3 ദിവസത്തിനകം കാണാതായ ആളെ കണ്ടെത്തിയില്ലെങ്കിൽ പ്രക്ഷോഭം വ്യാപിപ്പിക്കുമെന്ന് ജോയിന്റ് ആക്​ഷൻ കമ്മിറ്റി അറിയിച്ചു. സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധനം തുടരുകയാണ്.മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവയ്ക്കണമെന്ന് മിസോറമിലെ മുഖ്യപ്രതിപക്ഷ പാർട്ടിയായ മിസോ നാഷണൽ ഫ്രണ്ട് (എംഎൻഎഫ്) ആവശ്യപ്പെട്ടു. മണിപ്പുരിൽ സംഘർഷം വർധിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസ് 94 ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചു.

English Summary:
Manipur on Edge: Massive Search for Missing Meitei People Continues

mo-crime-kidnapping mo-defense-indianarmy 4jaqjd9bic3ndar8h5ue4eqq3r mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-common-manipurunrest mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-nbirensingh


Source link

Related Articles

Back to top button