KERALAM

കൗൺസലിംഗ് സെന്ററുകൾ കൂടുതൽ പൊലീസ് സ്റ്രേഷനുകളിലേക്ക്

പത്തനംതിട്ട : പരാതിക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള കൗൺസലിംഗ് സെന്ററുകൾ കൂടുതൽ പൊലീസ് സ്റ്റേഷനുകളിൽ ആരംഭിക്കും. . ഇപ്പോൾ എട്ട് സ്റ്റേഷനുകളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. കുടുംബശ്രീ ജില്ലാമിഷനുകളും സ്‌നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌ക്കും ജനമൈത്രി പൊലീസും സംയുക്തമായി അരംഭിച്ച പദ്ധതിയാണിത്. കുടുംബശ്രീയുടെ നേതൃത്വത്തിൽ സൈക്കോളജിസ്റ്റ് കൗൺസലർമാരിൽ നിന്ന് പ്രത്യേക പരിശീലനം നേടിയവരാണ് സ്റ്റേഷനിലെ കമ്മ്യുണിറ്റി കൗൺസലർമാർ. ഇവർക്കായി സ്റ്റേഷനിൽ പ്രത്യേക മുറിയുണ്ടാകും. കൂടുതൽ മാനസിക പിന്തുണ വേണ്ട പരാതിക്കാർക്ക് സ്നേഹിത വഴി സൈക്കോളജിസ്റ്റ് കൗൺസലർമാരെയും ലഭ്യമാക്കും. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആവശ്യമുള്ളവർക്കെല്ലാം സേവനം ആവശ്യപ്പെടാം.

പന്തളം , അടൂർ, വടക്കാഞ്ചേരി, പൊന്നാനി, കൂത്തുപറമ്പ്, കൊടുമൺ, റാന്നി, തിരുവല്ല എന്നിവിടങ്ങളിലാണ് കൗൺസലിംഗ് സെന്ററുകൾ ഉള്ളത്. 2017 ൽ പന്തളം, അടൂർ, മലപ്പുറം പൊന്നാനി സ്റ്റേഷനുകളിലാണ് ആദ്യം ആരംഭിച്ചത്. പ്രളയം,​ കൊവിഡ് കാലത്ത് പദ്ധതി നിലച്ചെങ്കിലും 2021ൽ വീണ്ടും തുടങ്ങി.

സെന്ററുകളിൽ ലഭിച്ച പരാതികൾ

പന്തളം : 277

അടൂർ : 497

വടക്കാഞ്ചേരി : 62

പൊന്നാനി : 1109

കൂത്തുപറമ്പ് : 60

കൊടുമൺ : 5

റാന്നി : 4

തിരുവല്ല : 0

സേവനങ്ങൾ

അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കും വിധവകൾക്കും മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ മാതാപിതാക്കൾക്കും കൗൺസലിംഗും നിയമസഹായവും നൽകും. യുവതീ യുവാക്കൾക്ക് വിവാഹപൂർവ കൗൺസലിംഗ് നൽകും.

—————————-


പൊലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യുന്ന കുടുംബപ്രശ്‌നങ്ങളിൽ മാനസിക പിന്തുണ നൽകാനും കുട്ടികളുടെയും സ്ത്രീകളുടേയും പ്രശ്‌നങ്ങളിൽ സഹായം നൽകാനും കഴിയും.

എസ്. ആദില

ജില്ലാ മിഷൻ കോർഡിനേറ്റർ


പൊലീസ് സ്റ്റേഷനുകളിലെത്തുന്ന കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ കൗൺസലിംഗ് സെന്ററുകൾ വഴി സാധിക്കുന്നുണ്ട്.

ജി. സന്തോഷ് കുമാർ

അടൂർ ഡി.വൈ.എസ്.പി


Source link

Related Articles

Back to top button