KERALAMLATEST NEWS

പണിമുടക്ക്: കേരള ബാങ്ക് പ്രവർത്തനം തടസ്സപ്പെടില്ല

തിരുവനന്തപുരം: കേരള ബാങ്കിലെ ഒരു വിഭാഗം ജീവനക്കാർ 30 വരെ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും ബാങ്കിന്റെ പ്രവർത്തനം തടസപ്പെടില്ലെന്ന് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം.ചാക്കോ എന്നിവർ അറിയിച്ചു.

ബാങ്കിന്റെ 823 ശാഖകളും തുറന്നു പ്രവർത്തിക്കുന്നതിനും, പ്രവർത്തനം തടസ്സപ്പെടാതിരിക്കാനുമുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആർ.ടി.ജി.എസ്, എൻ.ഇ.എഫ് ഉൾപ്പെടെ സേവനങ്ങൾ ലഭ്യമാക്കുന്നതിനും മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ, യു.പി.ഐ സേവനങ്ങൾ തടസ്സം കൂടാതെ 24 മണിക്കൂറും പ്രവർത്തിക്കുന്നതിനും സംവിധാനം ഏർപ്പെടുത്തി. പണിമുടക്കുന്ന ജീവനക്കാർ ഉന്നയിച്ച പ്രധാനപ്പെട്ട ആവശ്യങ്ങളിൽ ഒന്നായ ശമ്പള പരിഷ്‌കരണ കമ്മിറ്റി രൂപീകരിച്ച് സർക്കാർ ഉത്തരവായി. മറ്റ് ആവശ്യങ്ങളിൽ ബാങ്ക് മാനേജ്‌മെന്റ് തലത്തിൽ തീരുമാനമെടുക്കാവുന്നവയിൽ ഇതിനോടകം തന്നെ തീരുമാനം എടുത്തിട്ടുള്ളതാണെന്നും അധികൃതർ പത്രക്കുറിപ്പിൽ വ്യക്തമാക്കി.


Source link

Related Articles

Back to top button