INDIALATEST NEWS

ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ; ചടങ്ങിൽ പങ്കെടുത്ത് ഇന്ത്യാസഖ്യ നേതാക്കൾ

ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ; ഇന്ത്യാ സഖ്യ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു, മറ്റ് മന്ത്രിമാരടെ കാര്യത്തിൽ തീരുമാനമായില്ല – Hemant Soren was sworn in as the Chief Minister of Jharkhand in a ceremony – Manorama Online | Malayalam News | Manorama News

ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ; ചടങ്ങിൽ പങ്കെടുത്ത് ഇന്ത്യാസഖ്യ നേതാക്കൾ

ഓൺലൈൻ ഡെസ്‍ക്

Published: November 28 , 2024 04:58 PM IST

1 minute Read

മുത്തച്ഛൻ സൊബാറൻ സോറന്റെ 67ാം ചരമവാർഷികത്തിൽ അദ്ദേഹത്തിന്റെ പ്രതിമയിൽ ഹാരമണിയിക്കുന്ന ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ. ഭാര്യയും ജെഎംഎം നേതാവുമായ കൽപ്പന സോറൻ സമീപം. ചിത്രം: PTI

റാഞ്ചി∙ ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു. റാഞ്ചിയിലെ മോർഹബാദി മൈതാനത്തു നടക്കുന്ന ചടങ്ങിൽ ഇന്ത്യാസഖ്യ നേതാക്കൾ പങ്കെടുത്തു. ഹേമന്ത് സോറൻ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. മറ്റു മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. 

4 മന്ത്രിസ്ഥാനമാണു മന്ത്രിസഭയിൽ കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്തയാഴ്ചയോടെ മന്ത്രിസഭയുടെ കാര്യത്തിൽ അന്തിമ തീരുമാനമാകും. ഹേമന്ത് സോറന്റെ ഭാര്യ കൽപന മന്ത്രിസഭയിൽ ഉണ്ടാകുമോ എന്നതിലും തീരുമാനമായില്ല. ജെഎംഎം 6 മന്ത്രിസ്ഥാനവും ആർജെഡി ഒരു മന്ത്രിസ്ഥാനവും ഏറ്റെടുത്തേക്കും.

സിപിഐഎംഎൽ ലിബറേഷൻ സർക്കാരിനെ പുറത്തുനിന്നു പിന്തുണയ്ക്കും. ജാർഖണ്ഡിൽ 34 സീറ്റ് നേടിയ ജെഎംഎം ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കോൺഗ്രസ് 16 സീറ്റിലും ആർജെഡി 4 സീറ്റിലും വിജയിച്ചിരുന്നു. സിപിഐഎംഎൽ 2 സീറ്റിലാണു വിജയിച്ചത്.

English Summary:
Hemant Soren takes oath – Hemant Soren sworn in as the Chief Minister of Jharkhand

7ufinp24e37scfdhgsdfpl2buq mo-news-national-states-jharkhand 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-leaders-hemantsoren


Source link

Related Articles

Back to top button