വാട്സാപ് വഴി പണം തട്ടാൻ ശ്രമം; സിന്ധു കൃഷ്ണയുടെ സ്ക്രീൻഷോട്ടുകൾ വെളിപ്പെടുത്തി അഹാന
വാട്സാപ് വഴി പണം തട്ടാൻ ശ്രമം; സിന്ധു കൃഷ്ണയുടെ സ്ക്രീൻഷോട്ടുകൾ വെളിപ്പെടുത്തി അഹാന | Ahaana Krishna, Sindhu Krishna
വാട്സാപ് വഴി പണം തട്ടാൻ ശ്രമം; സിന്ധു കൃഷ്ണയുടെ സ്ക്രീൻഷോട്ടുകൾ വെളിപ്പെടുത്തി അഹാന
മനോരമ ലേഖിക
Published: November 28 , 2024 04:39 PM IST
1 minute Read
വാട്സാപ്പിൽ ഒടിപി ചോദിച്ച തട്ടിപ്പുകാരെ ബുദ്ധിപരമായി നേരിട്ട് വ്ലോഗറും നടൻ കൃഷ്ണകുമാറിന്റെ ഭാര്യയുമായ സിന്ധു കൃഷ്ണ. തട്ടിപ്പുകാരുടെ ചാറ്റിന്റെ വിവരങ്ങൾ സ്ക്രീൻഷോട്ടുകൾ സഹിതം മകൾ അഹാന കൃഷ്ണയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. സമാനമായ അനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തി നിരവധി പേർ അഹാനയുടെ പോസ്റ്റിനു താഴെ കമന്റുമായെത്തി.
പരിചയമുള്ള ഏതെങ്കിലും ഫോൺ നമ്പറുകളിൽ നിന്നും ഒടിപി അയച്ചു തരാമോ എന്ന രീതിയിലാണ് തട്ടിപ്പുകാർ സമീപിക്കുകയെന്ന് അഹാന പറയുന്നു. കോൺടാക്റ്റ് ലിസ്റ്റിലെ നേരത്തെ ഹാക്ക് ചെയ്യപ്പെട്ട ഒരാളുടെ നമ്പറായിരിക്കും ഇത്. അവർ ചോദിക്കുന്ന നമ്പർ തിരിച്ചയച്ചാൽ അപ്പോൾത്തന്നെ അയച്ച ആളുടെ ഫോൺ വിവരങ്ങൾ ഹാക്ക് ചെയ്യപ്പെടും.
‘വാട്സാപ് സ്ക്രീൻ നോക്കി ആറ് അക്കമുള്ള നമ്പർ അയച്ചു തരൂ’ എന്നാണ് തട്ടിപ്പുകാരുടെ സന്ദേശത്തിൽ പറയുന്നത്. ‘നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്’ എന്ന് സിന്ധു കൃഷ്ണ തിരിച്ചു ചോദിച്ചു. പിന്നെയും മെസേജുകൾ അയച്ച തട്ടിപ്പുകാരോട്, ‘ഞാൻ നിങ്ങളെ ബ്ലോക്ക് ചെയ്യുന്നു’ എന്ന് പറഞ്ഞു തന്നെ സിന്ധു അവരുടെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇത്തരം സന്ദേശങ്ങൾ സ്പാം ആണെന്ന് സിന്ധു പറഞ്ഞപ്പോൾ, ‘അതെ’ എന്നായിരുന്നു തട്ടിപ്പുകാരുടെ മറുപടി. അത് തങ്ങളെ ചിരിപ്പിച്ചു എന്നും അഹാന പറഞ്ഞു.
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-ahaanakrishna 2aek4dfhm5khd2n7kr8dcf879d
Source link