INDIALATEST NEWS

ബിജെപി തീരുമാനം അനുസരിക്കുമെന്ന് മോദിക്ക് ഷിൻഡെയുടെ ഉറപ്പ്; അമിത് ഷായുടെ നിർണായക യോഗം

മഹാരാഷ്ട്ര മുഖ്യമന്ത്രി: അമിത് ഷായുടെ നിർണായക യോഗം ഇന്ന്- Maharashtra CM News | Amit Shah Mahayuti Meeting | Malayala Manorama Online News

ബിജെപി തീരുമാനം അനുസരിക്കുമെന്ന് മോദിക്ക് ഷിൻഡെയുടെ ഉറപ്പ്; അമിത് ഷായുടെ നിർണായക യോഗം

ഓൺലൈൻ ഡെസ്ക്

Published: November 28 , 2024 12:40 PM IST

1 minute Read

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കൂടിക്കാഴ്ച നടത്തിയപ്പോൾ. (File Photo: Twitter, @mieknathshinde)

ന്യൂഡല്‍ഹി ∙ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം വന്‍ വിജയം നേടിയെങ്കിലും സര്‍ക്കാര്‍ രൂപീകരണം വൈകുന്ന പശ്ചാത്തലത്തിലാണ് യോഗം. മഹായുതി നേതാക്കളുമായാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രി സ്ഥാനത്ത് വീതംവയ്പ് ഉണ്ടാകുമോ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ വേണമോ എന്ന കാര്യത്തിലും  തീരുമാനമാവും.

ഡല്‍ഹിയില്‍ അമിത് ഷായുമായി നടക്കുന്ന ചര്‍ച്ചയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും എടുക്കുമെന്ന് ഏക്നാഥ് ഷിൻഡെ പറഞ്ഞു. ഇത് അന്തിമമായിരിക്കും. അടുത്ത മുഖ്യമന്ത്രി ആരെന്നുള്ള കാര്യത്തില്‍ ബിജെപി നേതൃത്വത്തിന്റെ തീരുമാനത്തെ പൂര്‍ണമായി പിന്തുണയ്ക്കും, തടസ്സവാദം ഉന്നയിക്കില്ല. മുഖ്യമന്ത്രി ആരാവണമെന്നുള്ളതില്‍ ബിജെപിയുടെ തീരുമാനം അനുസരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറപ്പു നല്‍കിയതായും ഏക്നാഥ് ഷിൻഡെ പറഞ്ഞു. 

ഇന്നത്തെ യോഗത്തില്‍ കാര്യങ്ങളില്‍ വ്യക്തത വരുമെന്ന് എന്‍സിപി നേതാവ് അജിത് പവാറും പറഞ്ഞു. ഷിന്‍ഡെ വഴങ്ങിയതോടെ ബിജെപി നേതൃത്വത്തില്‍ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിനു വഴിയൊരുങ്ങി.

English Summary:
Maharashtra CM news: Final decision on name likely today after meeting with Amit Shah

5us8tqa2nb7vtrak5adp6dt14p-list mo-politics-leaders-eknathshinde 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-leaders-ajitpawar mo-politics-leaders-devendrafadnavis 7i4hvm408vgrt1hdt6a64ia31e mo-politics-leaders-amitshah mo-politics-elections-maharashtraassemblyelection2024


Source link

Related Articles

Back to top button