KERALAMLATEST NEWS
അന്താരാഷ്ട്ര വ്യാപാരമേളയിൽ കേരളത്തിന് വെള്ളിത്തിളക്കം
ന്യൂഡൽഹി: ഡൽഹി അന്താരാഷ്ട്ര വ്യാപാരമേളയിൽ സ്വച്ഛ പവലിയൻ വിഭാഗത്തിൽ കേരളത്തിന് വെള്ളി മെഡൽ. ‘വികസിത് ഭാരത് @ 2047’എന്ന ആശയത്തിൽ വിവിധ മേഖലകളിൽ കേരളം കൈവരിച്ച നേട്ടവും രാജ്യപുരോഗതിയിലുണ്ടായ മുന്നേറ്റവുമാണ് പവിലിയനിൽ അവതരിപ്പിച്ചത്. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ മേൽനോട്ടത്തിൽ കോഴിക്കോട് ജി.ഐ.ടി സെസ്റ്റാണ് പവലിയന്റെ രൂപകൽപ്പനയും നിർമ്മാണവും നിർവഹിച്ചത് .
ഐ. ടി. പി ഒ ചെയർമാൻ പ്രദീപ് സിംഗ് ഖറോള, എക്‌സിക്യുട്ടീവ് ഡയറക്ടർ പ്രേംജിത് ലാൽ എന്നിവരിൽ നിന്ന് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് അഡീഷണൽ ഡയറക്ടർ കെ.ജി സന്തോഷ് , ഡെപ്യൂട്ടി ഡയറക്ടർ എസ്. ആർ. പ്രവീൺ, ജോയിന്റ് സെക്രട്ടറി വി. ശ്യാം, ഇൻഫർമേഷൻ ഓഫീസർമാരായ പി. സതികുമാർ, സി.ടി ജോൺ, പവലിയൻ ഫാബ്രികേറ്റർ വി. പ്രേംചന്ദ് എന്നിവർ ചേർന്ന് മെഡൽ സ്വീകരിച്ചു.
Source link