INDIA

ബാലവിവാഹം: 7 സംസ്ഥാനങ്ങളിൽ പ്രത്യേക ക്യാംപെയ്ൻ

ബാലവിവാഹം: 7 സംസ്ഥാനങ്ങളിൽ പ്രത്യേക ക്യാംപെയ്ൻ : അന്നപൂർണ ദേവി | ന്യൂഡൽഹി | ബാലവിവാഹം – Child Marriage: Annpurna Devi launched a national campaign bal vivah mukt bharat | India News, Malayalam News | Manorama Online | Manorama News

ബാലവിവാഹം: 7 സംസ്ഥാനങ്ങളിൽ പ്രത്യേക ക്യാംപെയ്ൻ

മനോരമ ലേഖകൻ

Published: November 28 , 2024 03:08 AM IST

Updated: November 28, 2024 03:14 AM IST

1 minute Read

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി ∙ രാജ്യത്തെ അഞ്ചിലൊരു പെൺകുട്ടി നിയമപ്രകാരമുള്ള വിവാഹപ്രായത്തിനു മുൻപു വിവാഹം കഴിക്കപ്പെടുന്നുവെന്നു കേന്ദ്രമന്ത്രി അന്നപൂർണ ദേവി പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ 2 ലക്ഷത്തിലേറെ ബാല വിവാഹങ്ങൾ തടയാൻ സാധിച്ചുവെന്നും ഇനിയുമേറെ മുന്നേറാനുണ്ടെന്നും കേന്ദ്ര വനിതാ–ശിശുക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള ‘ബാലവിവാഹ മുക്തഭാരതം’ പ്രചാരണം ഉദ്ഘാടനം ചെയ്തു മന്ത്രി വ്യക്തമാക്കി. 

ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, രാജസ്ഥാൻ, ത്രിപുര, അസം, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലെ 300 ജില്ലകളിൽ ബാലവിവാഹങ്ങൾ ദേശീയ ശരാശരിയെക്കാൾ മുകളിലാണ്. ഇവിടെ പ്രത്യേക ബോധവൽക്കരണം നടത്തും.  പദ്ധതിയുടെ ഭാഗമായി ചൈൽഡ് മാര്യേജ് ഫ്രീ ഭാരത് പോർട്ടൽ അവതരിപ്പിച്ചു.

English Summary:
Child Marriage: Annpurna Devi launched a national campaign bal vivah mukt bharat

mo-children 685t56ucplbqpq35sf21rm4evb mo-news-common-malayalamnews mo-news-common-newdelhinews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-common-child-marriage


Source link

Related Articles

Back to top button