KERALAM

ഫെയിഞ്ചൽ വരുന്നു, മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദ്ദം വരും മണിക്കൂറിൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കും. ഫെയിഞ്ചൽ എന്ന് പേര് നൽകിയിരിക്കുന്ന ചുഴലിക്കാറ്റ് ശ്രീലങ്ക തീരം വഴി തമിഴ്നാട് തീരത്തേക്ക് നീങ്ങാനാണ് സാദ്ധ്യത.

മുൻകരുതലിന്‍റെ ഭാഗമായി ഇടുക്കി, പാലക്കാട്‌, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. സീസണിലെ രണ്ടാമത്തെയും ഈ വർഷത്തെ നാലാമത്തെയും ചുഴലിക്കാറ്റാണ് ഫെയിഞ്ചൽ. ഇതിന്‍റെ സ്വാധീനഫലമായാണ് നിലവിലെ മഴ. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനുള്ള സാദ്ധ്യത മുൻനിർത്തി തെക്കൻ കേരളതീരത്ത് വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.


Source link

Related Articles

Back to top button