KERALAM

തൊഴിൽ നഷ്‌ടപ്പെട്ടാൽ കൊല്ലേണ്ടി വന്നാൽ കൊല്ലും; വനിതാ കൗൺസിലർക്ക് നേരെ ഭീഷണിയുമായി സിഐടിയു പ്രവർത്തകൻ

തിരുവനന്തപുരം രാമചന്ദ്രൻ ടെക്‌സ്‌റ്റൈൽസിലെ പാചകശാലയിലെ ആരോഗ്യവിഭാഗത്തിന്റെ പരിശോധനയുമായി ബന്ധപ്പെട്ട് നഗരസഭ കൗൺസിലർക്ക് സിഐടിയു പ്രവർത്തകരുടെ ഭീഷണി. സ്ഥലത്തെ ഗോഡൗൺ പൂട്ടിച്ചത് എന്തിനാണെന്നും, ജോലി നഷ്‌ടപ്പെട്ടാൽ കൊല്ലുമെന്നും സിഐടിയും പ്രവർത്തകൻ വള്ളക്കടവ് കൗൺസിലർ ഷാജിത നാസറിനെ ഭീഷണിപ്പെടുത്തി.

രാമചന്ദ്രൻ ടെക്‌സ്‌റ്റൈൽസിലെ ജീവനക്കാർക്കായി ഭക്ഷണം പാകം ചെയ്യുന്ന വള്ളക്കടവിലെ കെട്ടിടത്തിലാണ് രാവിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്‌ക്കെത്തിയത്. കോർപറേഷനിൽ നിന്നുള്ള ഹെൽത്ത് ഇൻസ്‌പെക്ടർ രാജേഷ് അടക്കമുള്ളവരാണ് പരിശോധനയ്‌ക്കെത്തിയത്. വിഷയത്തിൽ കൗൺസിലർ ഷാജിത നാസറും ഇടപെട്ടിരുന്നു.

പാചകശാല അടച്ചുപൂട്ടുമെന്ന് കൗൺസിലർ പറഞ്ഞിരുന്നു. പാചകശാല അടച്ചുപൂട്ടണമെന്ന് ഒരാഴ്ച മുൻപ് താക്കീത് നൽകുകയും ചെയ‌്തു. സ്ഥലത്ത് പ്രവർത്തിക്കുന്നത് ഗോഡൗൺ ആണെന്നാണ് തങ്ങളോടാണ് പറഞ്ഞതെന്നാണ് കൗൺസിലർ പറയുന്നത്. ഒരാഴ്ച മുൻപ് തങ്ങൾ വന്ന് പരിശോധിച്ചപ്പോൾ ഇവിടെ ഭക്ഷണം പാകം ചെയ്യുന്നുണ്ടായിരുന്നു. അന്ന് താക്കീത് നൽകിയതാണ്. നാട്ടുകാരുടെ പ്രശ്നം പരിഹരിച്ച ശേഷം മാത്രം ഗോഡൗൺ പ്രവർത്തനം തുടർന്നാൽ മതിയെന്ന് പറഞ്ഞിരുന്നു. എന്നാൽ ഗോഡൗണുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന സിഐടിയു പ്രവർത്തകർ പ്രതിഷേധവുമായി കൗൺസിലർക്ക് മുന്നിലെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. ദൃശ്യങ്ങൾ പകർത്തിയ മാദ്ധ്യമപ്രവർത്തകരെയും സിഐടിയു പ്രവർത്തകർ കൈയേറ്റം ചെയ‌്തു.സംഭവത്തിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് നേതാവ് വി.ടി ബൽറാം അടക്കമുള്ളവർ പങ്കുവച്ചിട്ടുണ്ട്.


Source link

Related Articles

Back to top button