KERALAMLATEST NEWS

പൂരം കലക്കിയത് പൊലീസെന്ന് തിരുവമ്പാടി ദേവസ്വം

കൊച്ചി: തൃശൂർ പൂരം അലങ്കോലമാക്കിയത് പൊലീസാണെന്ന് തിരുവമ്പാടി ദേവസ്വം ഹൈക്കോടതിയെ അറിയിച്ചു. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണം വേണമെന്നുമുള്ള ഹർജികളിലാണ് തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ്‌കുമാർ എതിർസത്യവാങ്മൂലം നൽകിയത്. സ്വരാജ് റൗണ്ടിലേക്കുള്ള റോഡുകൾ ബാരിക്കേഡ് വച്ച് ഉപരോധിച്ചതോടെ പൂരം സ്തംഭിച്ചു. വെടിക്കെട്ടിനുവേണ്ട സാമഗ്രികൾ തയ്യാറാക്കാൻ തിരുവമ്പാടിയുടെ അംഗീകൃത തൊഴിലാളികളെ പൊലീസ് അനുവദിച്ചില്ല.
പൊലീസിന്റെ അനാവശ്യ ഇടപെടൽമൂലം മഠത്തിൽവരവ് പേരിനു മാത്രമുള്ള ചടങ്ങായി ചുരുക്കി. എഴുന്നള്ളിപ്പും പൊലീസ് തടസപ്പെടുത്തി. ആനകൾക്ക് പനമ്പട്ട കൊണ്ടുവന്ന പാപ്പന്മാരെ തടഞ്ഞു. പൂരം അലങ്കോലപ്പെടുത്തിയതിനു പിന്നിൽ തിരുവമ്പാടി ദേവസ്വത്തിന്റെയും ബി.ജെ.പിയുടെയും ഗൂഢാലോചനയാണെന്നു കുറ്റപ്പെടുത്തുന്ന റിപ്പോർട്ട് സഹിതം കൊച്ചിൻ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.

പൂരം കലക്കലിൽ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനടക്കം നൽകിയ ഹർജികൾ ഹൈക്കോടതി ഡിസംബർ 12ന് വീണ്ടും പരിഗണിക്കും.


Source link

Related Articles

Back to top button