KERALAMLATEST NEWS

ഭക്ഷ്യക്കിറ്റ് കമ്മിഷൻ നൽകാൻ 4.78 കോടി

തിരുവനന്തപുരം: കൊവിഡ് കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത റേഷൻ വ്യാപാരികൾക്ക് കമ്മിഷൻ കുടിശികയായ 4.78 കോടി രൂപ അനുവദിച്ചു. ഹൈക്കോടതിയെ സമീപിച്ച 412 വ്യാപാരികൾക്കാണ് തുക അനുവദിച്ചത്. ഇവരുടെ ബാങ്ക് അക്കൗണ്ടുകളിൽ വരും ദിവസങ്ങളിൽ തുക എത്തിക്കുമെന്ന് ഭക്ഷ്യപൊതുവിതരണ കമ്മിഷണറുടെ ഉത്തരവിൽ പറഞ്ഞു. ആകെ നൽകാനുള്ളതിന്റെ 50 ശതമാനമാണിത്. 2020 ഒക്ടോബർ മുതൽ 2021 ഏപ്രിൽ വരെയും 2021 ജൂൺ, ഓഗസ്റ്റ് മാസങ്ങളിലും വിതരണം ചെയ്ത കിറ്റുകൾക്ക് ഓരോന്നിന് 5 രൂപയാണ് കമ്മിഷൻ.


Source link

Related Articles

Back to top button