LIVE ‘നമ്മുടെ ഭരണഘടന, നമ്മുടെ അഭിമാനം’; 75–ാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കം
‘നമ്മുടെ ഭരണഘടന നമ്മുടെ അഭിമാനം’; 75–ാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കം- Latest News
ഓൺലൈൻ ഡെസ്ക്
Published: November 26 , 2024 11:15 AM IST
Updated: November 26, 2024 11:25 AM IST
1 minute Read
ഭരണഘടന അംഗീകരിക്കപ്പെട്ടതിന്റെ 75–ാം വാർഷിക ആഘോഷങ്ങൾക്കായി പഴയ പാർലമെന്റ് മന്ദിരത്തിലെ കോൺസ്റ്റിറ്റ്യൂവന്റ് ഹാളിലേക്കെത്തുന്ന രാഷ്ട്രപതി ദ്രൗപദി മുർമു. Image Credit: X/SansadTV
ന്യൂഡൽഹി∙ ഇന്ത്യൻ ജനാധിപത്യത്തിന്റെ നെടുംതൂണായ ഭരണഘടന അംഗീകരിക്കപ്പെട്ടതിന്റെ 75–ാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കം. ഭരണഘടന രൂപം കൊണ്ട പഴയ പാർലമെന്റ് മന്ദിരത്തിലെ കോൺസ്റ്റിറ്റ്യൂവന്റ് ഹാളിൽ (സെൻട്രൽ ഹാളിൽ) രാഷ്ട്രപതി ദ്രൗപദി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും.
ഒരു വർഷത്തെ ആഘോഷ പരിപാടികൾക്കാണ് രാജ്യത്ത് ഇന്നു തുടക്കമാകുന്നത്. ‘നമ്മുടെ ഭരണഘടന, നമ്മുടെ അഭിമാനം’ എന്ന പ്രമേയത്തിൽ കേന്ദ്ര സർക്കാർ ആഘോഷ പരിപാടികൾ പ്രഖ്യാപിച്ചു. വൈകിട്ട് 5ന് സുപ്രീം കോടതിയിൽ നടക്കുന്ന ഭരണഘടന ദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കും.
English Summary:
Constitution day: Join India in celebrating the 75th anniversary of its Constitution! Discover how the nation is honoring this historic milestone with events, speeches, and more.
mo-news-common-indianconstitution mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 4b4bsrnjhrnkfjmf2gn5j2okum 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews
Source link