KERALAM

പ്രിയങ്കയ്ക്ക് വയനാട്ടിൽ വീടും ഓഫീസും

കൽപ്പറ്റ: പ്രിയങ്ക ഗാന്ധിയ്ക്ക് വയനാട്ടിൽ ഓഫീസിന് പുറമേ വീടും ആലോചനയിൽ. വ്യാഴാഴ്ച നടക്കുന്ന സത്യപ്രതിജ്ഞയ്ക്കുശേഷമാകും തീരുമാനം. വയനാട് മണ്ഡലത്തിൽ സ്ഥിര സാന്നിദ്ധ്യം ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്ന വിലയിരുത്തലിലാണ് പ്രിയങ്കയും രാഹുൽ ഗാന്ധിയും. റായ്ബറേലിയിൽ സോണിയ ഗാന്ധിയുടെ വസതിയിലും ഓഫീസിലുമുള്ള സൗകര്യങ്ങളാണ് പ്രിയങ്ക ആഗ്രഹിക്കുന്നത്.

എം.പി ഓഫീസ്,പാർട്ടി യോഗങ്ങൾ ചേരാനുളള സംവിധാനം,കോൺഫറൻസ് റൂം,ജനങ്ങളുമായി കൂടിക്കാഴ്ച നടത്താൻ കഴിയുന്ന പ്രത്യേക ഓഫീസ് എന്നിവ ഉൾപ്പെട്ടതായിരിക്കണം വീടും ഓഫീസുമെന്നാണ് പ്രിയങ്ക വ്യക്തമാക്കിയതെന്നാണ് റിപ്പോർട്ട്. ഇതിലൂടെ കൂടുതൽ സമയം മണ്ഡലത്തിൽ ചെലവഴിച്ച് ജനങ്ങൾക്കൊപ്പം പ്രവർത്തിക്കാനും ജയിച്ച് കഴിഞ്ഞാൽ മണ്ഡലത്തെ തഴയുമെന്ന ആരോപണം മറികടക്കുകയുമാണ് ലക്ഷ്യം. രാഹുൽ എം.പിയായിരുന്നപ്പോൾ കൽപ്പറ്റയിൽ ഓഫീസ് പ്രവർത്തിച്ചിരുന്നു.
അതേസമയം,എം.പിയെന്ന നിലയിൽ പ്രിയങ്ക വയനാട്ടിൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചാൽ പാർട്ടിക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ വിലയിരുത്തൽ. റായ്ബറേലിയിൽ സോണിയയുടെ ഓഫീസിന്റെ ഏകോപന ചുമതല പ്രിയങ്കയ്ക്കായിരുന്നു.


Source link

Related Articles

Back to top button