എൻ.യു.ബി.സിയുടെ സെക്രട്ടേറിയറ്റ് ധർണ
തിരുവനന്തപുരം: പിന്നാക്ക സമുദായങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണ സമിതികളിൽ 27 ശതമാനം സീറ്റ് സംവരണം അനുവദിച്ചു നൽകണമെന്ന സുപ്രീംകോടതി വിധി 21 സംസ്ഥാനങ്ങൾ നടപ്പാക്കിയിട്ടും കേരളത്തിൽ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് നാഷണൽ യൂണിയൻ ഒഫ് ബാക്ക്‌വേർഡ് ക്ലാസസ് (എൻ.യു.ബി.സി) കേരളഘടകം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ 28ന് സെക്രട്ടേറിയറ്റ് പടിക്കൽ ധർണ സംഘടിപ്പിക്കും. ദേശീയ പിന്നാക്ക സമുദായ യൂണിയൻ ദേശീയ പ്രസിഡന്റ് ഗീതാ ചൗധരി ഉദ്ഘാടനം ചെയ്യും.എൻ.യു.ബി.സി സംസ്ഥാന പ്രസിഡന്റ് പ്രൊഫ.ഇ.അബ്ദുൽ റഷീദ് അദ്ധ്യക്ഷത വഹിക്കും.ദേശീയ വർക്കിംഗ് പ്രസിഡന്റ് എസ്.സുവർണകുമാർ നേതൃത്വം നൽകും.ജനറൽ സെക്രട്ടറി ഘോഷ് എസ്.ഈഴവർ,ഭാരവാഹികളായ നന്ദാവനം സുശീലൻ,കെ.എസ്.ശിവരാജൻ,വിതുര റഷീദ്,വിജയ പ്രകാശ്,എം.പി.അനിത,പ്രീതാ സുശീലൻ,ആറ്റിങ്ങൽ അജിത്, സുരേഷ് വർക്കല,ജലാലുദ്ദീൻ നെടുമങ്ങാട്,സജി വർക്കല,ഷിജു,ബദറുദ്ദീൻ വഞ്ചിയൂർ,ആറ്റിങ്ങൽ അനിൽ കുമാർ,ദിവാകരൻ പള്ളത്ത് തുടങ്ങിയർ പങ്കെടുക്കും. ജാതി സെൻസസ് നടപ്പാക്കുക, ജുഡീഷ്യറിയിലും ഡിഫെൻസിലും സംവരണം ഏർപ്പെടുത്താൻ കേന്ദ്രത്തോട് ശുപാർശ ചെയ്യുക,സർക്കാർ സഹായം ലഭിക്കുന്ന സ്വകാര്യ മേഖലയിൽ പിന്നാക്കക്കാർക്ക് സംവരണം അനുവദിക്കുക,സർക്കാർ നൽകുന്ന സാമ്പത്തിക സഹായത്തിൽ പിന്നാക്കക്കാരോടുള്ള വിവേചനം അവസാനിപ്പിക്കുക,സംവരണം അട്ടിമറിക്കാൻ ശ്രമിക്കുന്ന ഉന്നത ഉദ്യോഗസ്ഥരേയും സ്ഥാപനങ്ങളേയും ശിക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധ ധർണ.
Source link