‘സ്വന്തം വാർഡിൽ പോലും ജയിക്കാൻ ആകാത്ത ആളാണ് രഘുനാഥ്’; തോൽവിയുടെ ഉത്തരവാദിത്തം സുരേന്ദ്രനെന്ന് എൻ ശിവരാജൻ
പാലക്കാട്: പാർട്ടിയുടെ എ പ്ളസ് മണ്ഡലമായ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ബിജെപിയിൽ പൊട്ടിത്തെറി തുടരുന്നു. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെയും പാലക്കാട് തിരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന രഘു നാഥിനെതിരെയും സ്ഥാനാർത്ഥി കൃഷ്ണ കുമാറിനെതിരെയും വിമർശനവുമായി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ പരസ്യമായി രംഗത്തെത്തി. തോൽവിയിൽ നേതൃത്വത്തിന്റെ വിലയിരുത്തലുകൾ തള്ളിയാണ് ശിവരാജന്റെ വിമർശനം.
‘തോൽവിയുടെ ഉത്തരവാദിത്തം സുരേന്ദ്രനാണ്. അത് കൗൺസിവർമാരുടെ തലയിൽ കെട്ടിവയ്‌ക്കേണ്ട. പ്രഭാരി രഘുനാഥ് എസി മുറിയിൽ കഴിയുകയായിരുന്നു. രഘുനാഥിനെ പ്രഭാരി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആറ് മാസം മുൻപ് ആവശ്യപ്പെട്ടിരുന്നു. പ്രഭാരിയുടെ ജോലി എസി റൂമിൽ ഉറങ്ങൽ അല്ല. കൗൺസിലർമാർ അല്ല തോൽവിക്ക് കാരണം. വോട്ട് കുറഞ്ഞതിന്റെ കാരണം കൃഷ്ണകുമാറിന്റെ ഭാര്യയോട് ചോദിക്കണം. സ്വന്തം വാർഡിൽ പോലും ജയിക്കാൻ ആകാത്ത ആൾ ആണ് രഘുനാഥ്. എന്റെ ആസ്തി പരിശോധിക്കാം. കൃഷ്ണ കുമാറിന്റ ആസ്തി പരിശോധിക്കാം. എനിക്ക് വസ്തുക്കച്ചവടം ഇല്ല’,- ശിവരാജൻ വ്യക്തമാക്കി.
Source link