CINEMA

വിവാഹവാർഷികദിനത്തിൽ ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കാവ്യ മാധവൻ

വിവാഹവാർഷികദിനത്തിൽ ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കാവ്യ മാധവൻ | Dileep Kavya Madhavan Wedding Anniversary

വിവാഹവാർഷികദിനത്തിൽ ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കാവ്യ മാധവൻ

മനോരമ ലേഖകൻ

Published: November 25 , 2024 05:33 PM IST

1 minute Read

വിവാഹ വാർഷികദിനത്തിൽ ദിലീപിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് കാവ്യാ മാധവൻ. തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് കാവ്യ ചിത്രങ്ങൾ പങ്കുവച്ചത്. ഒരു ഹൃദയത്തിന്റെ ഇമോജിയും ഒരു കേക്കിന്റെ ഇമോജിയും മാത്രം അടിക്കുറിപ്പായി നൽകിയാണ് കാവ്യ മാധവൻ വിവാഹവാർഷികദിനത്തെ അടയാളപ്പെടുത്തിയത്. എന്നത്തേയും പോലെ കമന്റ് സെക്ഷൻ ഓഫ് ആക്കിയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിട്ടുള്ളത്. 
ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് താരങ്ങൾ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് കളർ തീമിൽ ദിലീപും വെള്ള ചുരിദാറിൽ കാവ്യയും. 

എട്ടു വർഷം മുൻപാണ് ദിലീപും കാവ്യ മാധവനും വിവാഹിതരായത്. അപ്രതീക്ഷിതമായി ഫെയ്സ്ബുക്ക് ലൈവിലെത്തിയാണ് ദിലീപ് വിവാഹവാർത്ത ആരാധകരെ അറിയിച്ചത്. സിനിമാരംഗത്തെ പ്രമുഖർ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. അന്ന് സ്കൂൾ വിദ്യാർഥി ആയിരുന്ന മീനാക്ഷിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. 

ലാൽ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് കാവ്യ മാധവൻ മലയാള സിനിമയിലെ നായികമാരുടെ ഗണത്തിലേക്ക് ഉയരുന്നത്. സിനിമയിലെ നായകൻ പിന്നീട് ജീവിതത്തിലും നായകനാവുകയായിരുന്നു. ഒട്ടേറെ വിവാദങ്ങൾക്കും ഗോസിപ്പുകൾക്കും ഒടുവിലായിരുന്നു ദിലീപിന്റെയും കാവ്യയുടെയും വിവാഹം. വിവാഹത്തിനു ശേഷം സിനിമയിൽ നിന്ന് അകന്നു നിൽക്കുകയാണ് കാവ്യ. മകൾ മഹാലക്ഷ്മിയുടെ പഠനവുമായി ബന്ധപ്പെട്ട് ചെന്നൈയിലാണ് താരം. 

English Summary:
Kavya Madhavan celebrates her wedding anniversary with Dileep! The actress shared adorable pictures on Instagram, but the comment section remains off.

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-dileep mo-entertainment-movie-kavyamadhavan mo-entertainment-common-viralpost f3uk329jlig71d4nk9o6qq7b4-list amkb003c7fel1n120vq9mqf0n


Source link

Related Articles

Back to top button