എനിക്ക് ആ ഭാഗ്യമുണ്ട്, അതിൽ ഐശ്വര്യയോട് നന്ദി: അഭിഷേക് ബച്ചൻ
എനിക്ക് ആ ഭാഗ്യമുണ്ട്, അതിൽ ഐശ്വര്യയോട് നന്ദി: അഭിഷേക് ബച്ചൻ | Abhishek Bachchan EAishwarya Rai
എനിക്ക് ആ ഭാഗ്യമുണ്ട്, അതിൽ ഐശ്വര്യയോട് നന്ദി: അഭിഷേക് ബച്ചൻ
മനോരമ ലേഖകൻ
Published: November 25 , 2024 04:30 PM IST
1 minute Read
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
ഐശ്വര്യ റായിക്കു നന്ദി പറഞ്ഞ് അഭിഷേക് ബച്ചൻ. ഐശ്വര്യ വീട്ടിലിരുന്ന് മകളെ നോക്കുന്നതു കൊണ്ടാണ് തനിക്ക് പുറത്തിറങ്ങി സിനിമ ചെയ്യാന്‍ പറ്റുന്നതെന്ന് അഭിഷേക് പറയുന്നു. പുതിയ ചിത്രമായ ഐ വാണ്ട് ടു ടോക്കിന്റെ പ്രമോഷന്‍ പരിപാടിയുടെ ഭാഗമായി ദ് ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് അഭിഷേക് ഇക്കാര്യം െവളിപ്പെടുത്തിയത്.
‘‘എന്റെ വീട്ടില്‍ എനിക്ക് പുറത്തിറങ്ങി സിനിമ ചെയ്യാനുള്ള ഭാഗ്യമുണ്ട്. പക്ഷേ ഐശ്വര്യ വീട്ടില്‍ ആരാധ്യയെ നോക്കി ഇരിക്കുകയാണ്. അതില്‍ എനിക്ക് ഐശ്വര്യയോട് അതിയായ നന്ദിയുണ്ട്.
ഞാന്‍ ജനിച്ചതിന് ശേഷം അമ്മ സിനിമ ഉപേക്ഷിച്ചു. ഞങ്ങള്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ വേണ്ടിയായിരുന്നു അത്. അച്ഛന്‍ എപ്പോഴും കൂടെ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ഞങ്ങള്‍ അറിഞ്ഞിട്ടേ ഇല്ല. തൊട്ടടുത്ത മുറിയില്‍ ഉറങ്ങുന്ന അച്ഛനെ ആഴ്ചകളോളം ഞങ്ങള്‍ കാണാറില്ല. ഞങ്ങള്‍ ഉറങ്ങിയതിനു ശേഷമാകും അദ്ദേഹം വീട്ടില്‍ എത്തുക. ഞങ്ങള്‍ എഴുന്നേല്‍ക്കുമ്പോഴേക്കും അദ്ദേഹം പോയിരിക്കും. തിരക്കിനിടയിലും ഞങ്ങള്‍ക്കായി സമയം നീക്കിവെക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.’’അഭിഷേക് ബച്ചന്റെ വാക്കുകൾ.
ഐശ്വര്യ-അഭിഷേക് വിവാഹമോചന അഭ്യൂഹങ്ങള്‍ക്കിടെയാണ് അഭിഷേകിന്റെ പരാമര്‍ശം. ഇരുവരും വേര്‍പിരിയാനൊരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല. മാത്രമല്ല വിവാഹമോചനവുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾക്കെതിരെ അമിതാഭ് ബച്ചനും കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.
English Summary:
Amid Separation Rumours, Abhishek Bachchan Expresses Gratitude To Aishwarya Rai Bachchan
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-abhishek-bachchan 66dcp1d0douhec946kl25j1mip mo-entertainment-movie-aishwaryarai f3uk329jlig71d4nk9o6qq7b4-list mo-entertainment-common-bollywoodnews
Source link