KERALAMLATEST NEWS

ശബരിമലയിൽ 9 ദിവസത്തെ നടവരവ് 41.64 കോടി

ശബരിമല : മണ്ഡലകാല തീർത്ഥാടനം തുടങ്ങി ഒൻപതു ദിനം പിന്നിട്ടപ്പോൾ ശബരിമലയിലെ നടവരവ് 41,64,00,065 കോടി രൂപ. 2,21,30,685 രൂപ അപ്പത്തിൽ നിന്നും 17,71,60,470 രൂപ അരവണയിൽ നിന്നും 13,92,31,625 രൂപ കാണിക്കയായും ലഭിച്ചു. വഴിപാട് ഇനത്തിൽ ഉൾപ്പടെ മറ്റിതര വരുമാനമായി ലഭിച്ചത് 7,78,77,285 രൂപയാണ്.

കഴിഞ്ഞ വർഷം 28,30,20,364 രൂപയാണ് ഒമ്പത് ദിവസത്തെ വരുമാനം. അപ്പത്തിൽ നിന്ന് 1,80,27,000 രൂപയും അരവണയിൽ നിന്ന് 11,57,13,950 രൂപയും കാണിക്കയായി 9,0363,100 രൂപയും ലഭിച്ചു.നവംബർ 15 മുതൽ 23 വരെയുള്ള ആകെ നടവരവാണിതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. കഴിഞ്ഞ വർഷത്തെ വരുമാനത്തേക്കാൾ 13,33, കോടി രൂപയാണ് വർദ്ധിച്ചത്. ഇക്കാലയളവിൽ ദർശനത്തിനായി സന്നിധാനത്ത് എത്തിയത് 6,12,290 തീർത്ഥാടകരാണ്. കഴിഞ്ഞ വർഷത്തേക്കാൾ 3,03,509 തീർത്ഥാടകർ കൂടുതൽ. കഴിഞ്ഞ വർഷം ഈ സമയം 3,08,781 പേരാണ് ദർശനം നടത്തിയത്. തീർത്ഥാടകരുടെ എണ്ണം ഉയർന്നതും എല്ലാവർക്കും സുഖ ദർശനം ഒരുക്കിയതും വരുമാനം വർദ്ധിക്കാൻ കാരണമായി.


Source link

Related Articles

Back to top button