CINEMA

‘ഞങ്ങളുടെ ജോലി കൂടി തട്ടിയെടുത്താല്‍ ഞങ്ങളെന്തു ചെയ്യും’; പൃഥ്വിരാജിനോട് ചിരിയോടെ രാം ഗോപാല്‍ വര്‍മ

‘ഞങ്ങളുടെ ജോലി കൂടി തട്ടിയെടുത്താല്‍ ഞങ്ങളെന്തു ചെയ്യും’; പൃഥ്വിരാജിനോട് ചിരിയോടെ രാം ഗോപാല്‍ വര്‍മ | Ram Gopal Varma visits Empuraan set

‘ഞങ്ങളുടെ ജോലി കൂടി തട്ടിയെടുത്താല്‍ ഞങ്ങളെന്തു ചെയ്യും’; പൃഥ്വിരാജിനോട് ചിരിയോടെ രാം ഗോപാല്‍ വര്‍മ

മനോരമ ലേഖിക

Published: November 24 , 2024 04:44 PM IST

1 minute Read

പൃഥ്വിരാജും രാം ഗോപാൽ വർമയും (ഫെയ്സ്ബുക്)

പൃഥ്വിരാജ് -മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം എമ്പുരാന്റെ ലൊക്കേഷൻ സന്ദർശിച്ച് ബോളിവുഡ് സംവിധായകൻ രാം ഗോപാല്‍ വര്‍മ. ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിങ് നടക്കുന്ന പാലക്കാട്ടെ ലൊക്കേഷനിലാണ് അദ്ദേഹം എത്തിയത്. സന്ദർശനത്തിന്റെ ചിത്രങ്ങൾ രാം ഗോപാല്‍ വര്‍മ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. 
ഞങ്ങളുടെ ജോലി (സംവിധാനം) കൂടി തട്ടിയെടുത്താല്‍ ഞങ്ങള്‍ എന്ത് ചെയ്യുമെന്ന് പൃഥ്വിരാജിനോട് സരസമായുള്ള ചോദ്യവും രാം ഗോപാൽ വർമ ചോദിച്ചു. എമ്പുരാന്റേത് ഗംഭീര യൂണിറ്റ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാം ഗോപാല്‍ വര്‍മ എന്ന സംവിധായകന്‍ തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നു കുറിച്ച് പൃഥ്വിരാജും ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘മോഡേണ്‍ ഇന്ത്യന്‍ സിനിമ കണ്ട് വളര്‍ന്ന ഏതൊരു സംവിധായകനെയും പോലെ ഞാനും ഈ ഇതിഹാസത്തിന്‍റെ ക്രാഫ്റ്റില്‍ നിന്ന് ഏറെ പ്രചോദിപ്പിക്കപ്പെട്ടിട്ടുണ്ട്. ക്യാമറയെ കഥപറച്ചിലിനുള്ള ഒരു ഉപകരണമായി എങ്ങനെ ഉപയോഗിക്കാം എന്നതിന്‍റെ മാസ്റ്ററാണ് അദ്ദേഹം. സ്ഥിരമായ മുദ്രകള്‍ പതിപ്പിച്ചിട്ടുള്ളവയാണ് അദ്ദേഹത്തിന്‍റെ പല ചിത്രങ്ങളും. ഈ രാജ്യത്തുനിന്നുള്ളനരില്‍ എക്കാലത്തെയും ഏറ്റവും മികച്ചവരില്‍ ഒരാള്‍. ഈ സെറ്റില്‍ കണ്ടുമുട്ടാന്‍ സാധിച്ചതും കലയെക്കുറിച്ചും സിനിമയെക്കുറിച്ചും അങ്ങയോട് സുദീര്‍ഘമായി സംസാരിക്കാന്‍ സാധിച്ചതും വലിയ ഭാഗ്യമായി കരുതുന്നു. ആ പഴയ രാം ഗോപാല്‍ വര്‍മയുടെ ഗംഭീര തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലാണ് ഞാന്‍’,പൃഥ്വിരാജ് കുറിച്ചു. 

ലൂസിഫറിന്‍റെ വന്‍ വിജയത്തിന് പിന്നാലെ 2019 ലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ പ്രഖ്യാപിച്ചത്. 2023 ഒക്ടോബറിൽ ചിത്രീകരണം ആരംഭിച്ചു. മോഹൻലാലിനെക്കൂടാതെ ലൂസിഫറിലെ മറ്റ് അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാരിയർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും എമ്പുരാനിൽ ശക്തമായ സാന്നിധ്യങ്ങളാണ്. 2025 മാര്‍ച്ച് 27 ന് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യും. 

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-prithvirajsukumaran f3uk329jlig71d4nk9o6qq7b4-list mo-entertainment-titles0-empuraan 4i0iv57qoc82jff92oc0mitvu4 mo-entertainment-movie-ram-gopal-varma


Source link

Related Articles

Back to top button