WORLD
ഇന്ത്യ ഒറ്റദിവസം എണ്ണിയത് 64കോടി വോട്ടുകൾ,യു.എസ് ഇപ്പോഴും എണ്ണുകയാണ്; പരിഹസിച്ച് മസ്ക്
ഇന്ത്യയിലെ വോട്ടെണ്ണല്‍ പ്രക്രിയയെ പ്രകീര്‍ത്തിച്ച് ഇലോണ്‍ മസ്‌ക്. ഒപ്പം യുഎസിലെ, പ്രത്യേകിച്ചും കാലിഫോര്‍ണിയയിലെ ദൈര്‍ഘ്യമേറിയ വോട്ടെണ്ണല്‍ പ്രക്രിയയെ പരിഹസിക്കുകയും ചെയ്തു. എക്സില്‍ പങ്കുവെച്ച ഒരു പോസ്റ്റിലാണ് മസ്‌കിന്റെ ഈ താരതമ്യം. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി തൊട്ടടുത്ത ദിവസം തന്നെ ഇന്ത്യ ഒറ്റദിവസം കൊണ്ട് 64 കോടി വോട്ടുകളെണ്ണിയെന്നും പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം കാലിഫോര്‍ണിയ ഇപ്പോഴും വോട്ടുകള്‍ എണ്ണുകയാണെന്നും മസ്‌ക് പറഞ്ഞു. നവംബര്‍ അഞ്ചിന് വോട്ടെടുപ്പ് കഴിഞ്ഞ് 20 ദിവസമായിട്ടും ഇവിടെ വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ല.
Source link