രാഹുലിന്റെയും പ്രദീപിന്റെയും സത്യപ്രതിജ്ഞ ഈയാഴ്ച
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പുകളിൽ വിജയിച്ച രാഹുൽ മാങ്കൂട്ടത്തിൽ (പാലക്കാട്), യു.ആർ പ്രദീപ് (ചേലക്കര) എന്നിവർ നിയമസഭാംഗങ്ങളായി ഈയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ സർട്ടിഫിക്കറ്റ് നിയമസഭാ സെക്രട്ടറിക്ക് ലഭിച്ചാലുടൻ തീയതി നിശ്ചയിക്കും. മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും സൗകര്യമനുസരിച്ചായിരിക്കും ചടങ്ങ്. സ്പീക്കറുടെ ചേംബറിലോ സഭയിലെ മെമ്പേഴ്സ് ലോഞ്ചിലോ സത്യപ്രതിജ്ഞ നടത്താം.
ജനുവരി മൂന്നാം വാരത്തിലാണ് സഭ സമ്മേളിക്കുക. സത്യപ്രതിജ്ഞയ്ക്ക് അതുവരെ കാത്തിരിക്കേണ്ടതില്ല. നിയമസഭാംഗങ്ങൾ ഗവർണർക്ക് മുന്നിലാണ് സത്യപ്രതിജ്ഞ ചെയ്യേണ്ടതെങ്കിലും ഗവർണർ സ്പീക്കറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂറുമാറ്റ നിരോധന നിയമം പ്രാബല്യത്തിലാക്കാൻ പാർട്ടി വ്യക്തമാക്കിയുള്ള രേഖയിൽ ഇരുവരും ഒപ്പിടണം. നിയമസഭാ അംഗങ്ങളുടെ രജിസ്റ്ററിലും ഒപ്പിടണം. ഇതോടെ സത്യപ്രതിജ്ഞ പൂർത്തിയാവും.
Source link