KERALAM

മ​ഹാ​രാ​ഷ്‌​ട്ര​യിൽ മ​ഹാ​വി​ജ​യം , ജാ​ർ​ഖ​ണ്ഡി​ൽ ​ ​’​ഇ​ന്ത്യ​”

ന്യൂഡൽഹി: മഹാരാഷ്‌ട്രയിൽ ലോക്‌സഭാ പ്രകടനം ആവർത്തിക്കാനിറങ്ങിയ കോൺഗ്രസിന് അടിതെറ്റി. അത്യുജ്ജ്വല വിജയവുമായി അധികാരം നിലനിർത്തി ബി.ജെ.പിയുടെ മഹായുതി. ജാർഖണ്ഡ് മുക്തിമോർച്ചയുടെ ബലത്തിൽ ജാർഖണ്ഡിൽ ഭരണത്തുടർച്ച നേടിയത് കോൺഗ്രസിന് ആശ്വാസം. കേരളമൊഴികെ അസംബ്ളി, ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളിലും എൻ.ഡി.എ നേട്ടമുണ്ടാക്കി.

മഹാരാഷ്‌ട്രയിൽ നവംബർ 26ന് മുൻപ് സർക്കാർ രൂപീകരിക്കേണ്ടതിനാൽ നാളെ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്‌തേക്കും. 288 അംഗ സഭയിൽ റെക്കാർഡ് വിജയം നേടിയ ബി.ജെ.പി (132) ശിവസേനയുടെ ഏക്‌നാഥ് ഷിൻഡെയിൽ നിന്ന് മുഖ്യമന്ത്രി പദം തിരിച്ചെടുത്തേക്കും.

മാതൃപാർട്ടി പിളർത്തിയ ഏക്‌നാഥ് ഷിൻഡെയുടെ ശിവസേനയും (57) ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ എൻ.സി.പിയും (41) നേട്ടമുണ്ടാക്കി. ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ മകനും മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയുടെ ശിവസേനയും (20) ശരദ് പവാറിന്റെ എൻ.സി.പിയും (10) കോൺഗ്രസിനൊപ്പം (16) നിറംമങ്ങി.

ചരിത്രമെഴുതി ഹേമന്ത് സോറൻ

മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജാർഖണ്ഡ് മുക്തി മോർച്ചയുടെ 34 സീറ്റ് മികവിൽ കോൺഗ്രസും (16) ആർ.ജെ.ഡിയും (4) അടങ്ങിയ ‘ഇന്ത്യ’ മുന്നണി ഭരണം നിലനിർത്തി.81 അംഗ സഭയിൽ ബി.ജെ.പി (21) സഖ്യത്തിന് 24 സീറ്റ് മാത്രം. നിയമസഭയിലേക്ക് ഹാട്രിക് വിജയം നേടിയ സോറൻ സംസ്ഥാനത്ത് തുടർച്ചയായി രണ്ട് തവണ അധികാരത്തിലേറുന്ന ആദ്യ മുഖ്യമന്ത്രിയാണ്. ഭാര്യ കൽപ്പനയും ഇളയസഹോദരൻ ബസന്ത് സോറനും ജയിച്ചു.


Source link

Related Articles

Back to top button