INDIALATEST NEWS

വനിതാ എസ്‌പിയെ പീഡിപ്പിച്ച കേസ്; മുൻ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

വനിതാ എസ്പിയെ പീഡിപ്പിച്ച കേസ്; മുൻ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ് – S Murugan | Chennai | Arrest Warrant | Latest News | Manorama Online

വനിതാ എസ്‌പിയെ പീഡിപ്പിച്ച കേസ്; മുൻ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

മനോരമ ലേഖകൻ

Published: November 24 , 2024 11:33 AM IST

1 minute Read

എസ്. മുരുഗൻ

ചെന്നൈ∙ പീഡനക്കേസിൽ തുടർച്ചയായി വിചാരണയ്ക്ക് ഹാജരാകാത്ത മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ എസ്.മുരുകനെതിരെ ചെന്നൈ സൈദാപേട്ട് മജിസ്ട്രേട്ട് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. കുറ്റവിമുക്തനാക്കണമെന്ന ഹർജി മദ്രാസ് ഹൈക്കോടതിയും തള്ളിയതോടെയാണ് അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ വിചാരണക്കോടതി നിർദേശിച്ചത്. ഈ വർഷമാദ്യം മുരുകനെതിരെയുള്ള കോടതി നടപടികൾക്കും അച്ചടക്ക നടപടികൾക്കും ഗവർണർ അനുമതി നൽകിയിരുന്നു. തുടർന്ന് സ്വയം വിരമിക്കാൻ സർക്കാർ നിർദേശിക്കുകയായിരുന്നു. 

2018 ഓഗസ്റ്റിൽ, ചെന്നൈയിൽ വിജിലൻസ് ഡപ്യൂട്ടി ഡയറക്ടറായിരിക്കെ, വനിതാ എസ്പിയെ പീഡിപ്പിച്ചെന്നാണ് കേസ്. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസിൽ സ്ത്രീപീഡന നിരോധന നിയമം ഉൾപ്പെടെ ചുമത്തിയാണു കുറ്റപത്രം സമർപ്പിച്ചത്.

English Summary:
Sexual Harassment Case: Chennai Court Orders Arrest of Former IPS Officer S. Murugan

5us8tqa2nb7vtrak5adp6dt14p-list 6q8c1no0cuu751dpfc6qp2fc5q 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-judiciary-lawndorder-arrest mo-crime-sexualabuse mo-news-common-chennainews


Source link

Related Articles

Back to top button