KERALAM

എരി തീയിൽ എണ്ണയൊഴിക്കാൻ താത്പര്യമില്ല; മോഹിനി ഡേ

എ.ആർ. റഹ്‌മാൻ – സൈറ ബാനു വേർപിരിയലിന് റഹ്‌മാൻ സംഘത്തിലെ അംഗവും ബേസ് ഗിറ്റാറിസ്റ്റുമായ മോഹിനി ഡേയുടെ വിവാഹമോചനവുമായി ബന്ധമുണ്ടോ എന്ന തലത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നു. ഇപ്പോഴിതാ ഇത്തരം അഭ്യൂഹങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മോഹിനി ഡേ. അഭിമുഖമെടുക്കാനെന്ന് പറഞ്ഞ് വലിയ തോതിലുള്ള അഭ്യർത്ഥനകളാണ് എനിക്ക് വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ അതിന്റെ യഥാർത്ഥ ഉദ്ദേശമെന്താണെന്ന് എനിക്ക് നന്നായി അറിയാം. അതുകൊണ്ട് അഭിമുഖങ്ങൾ തരില്ലെന്ന് എല്ലാവരോടും വളരെ ബഹുമാനപൂർവം പറഞ്ഞു ഒഴിഞ്ഞു. ഇത്തരം കിംവദന്തികളുടെ എരിതീയിൽ എണ്ണയൊഴിക്കാൻ എനിക്ക് താത്‌പര്യമില്ല. എന്റെ ഉൗർജ്ജം അഭ്യൂഹങ്ങളിൽ ചെലവിടാനുള്ളതല്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ദയവായി, എന്റെ സ്വകാര്യതയെ ബഹുമാനിക്കണം – മോഹിനി ഡേ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

റഹ്‌മാൻ – സൈറ ബാനു വേർപിരിയലിന് മോഹിനി ഡേയുടെ വിവാഹ മോചനവുമായി ബന്ധമില്ലെന്ന് നേരത്തേ തന്നെ സൈറ ബാനുവിന്റെ അഭിഭാഷക വന്ദന ഷാ വ്യക്തമാക്കിയിരുന്നു.


Source link

Related Articles

Back to top button