INDIA

മണിപ്പുർ അക്രമം അടിച്ചമർത്തും; ചുമതല സുരക്ഷാ ഉപദേഷ്ടാവിന്

മണിപ്പുർ അക്രമം അടിച്ചമർത്തും; ചുമതല സുരക്ഷാ ഉപദേഷ്ടാവിന് – National Security adviser re-assumed overall charge of unified command in Manipur | India News, Malayalam News | Manorama Online | Manorama News

മണിപ്പുർ അക്രമം അടിച്ചമർത്തും; ചുമതല സുരക്ഷാ ഉപദേഷ്ടാവിന്

ജാവേദ് പർവേശ്

Published: November 24 , 2024 03:41 AM IST

1 minute Read

പുതുതായി എത്തിയ കേന്ദ്രസേനയിൽ കൂടുതൽ വനിതകൾ ഇംഫാലിൽനിന്ന്

മണിപ്പൂരിലെ ഇംഫാലിൽ കർഫ്യൂ പ്രഖ്യാപിച്ചതോടെ നഗരത്തിൽ നിലയുറപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥർ. ചിത്രം:പിടിഐ

മണിപ്പുരിൽ യുണിഫൈഡ് കമാൻഡിന്റെ സമ്പൂർണ ചുമതല വീണ്ടും സുരക്ഷാ ഉപദേഷ്ടാവിന്. അക്രമങ്ങൾ നടത്തുന്നവരോട് വിട്ടുവീഴ്ച വേണ്ടെന്നും യൂണിഫൈഡ് കമാൻഡിന്റെ തലവനായ സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിങ് നിർദേശിച്ചു. തിരഞ്ഞെടുപ്പിനുശേഷം നടന്ന ആദ്യ സമ്പൂർണ യൂണിഫൈഡ് കമാൻഡ് യോഗത്തിൽ മണിപ്പുരിലെ സൈനിക, അർധ സൈനിക തലവൻമാർ, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർക്കു പുറമേ എല്ലാ ജില്ലകളിലെയും കലക്ടർമാരും എസ്പിമാരും പങ്കെടുത്തു.  

മണിപ്പുരിലെ സുരക്ഷാ ചുമതല കേന്ദ്രം ഏറ്റെടുത്തതിനു പിന്നാലെ സിആർപിഎഫ് മുൻ ഡയറക്ടർ ജനറൽ കുൽദീപ് സിങ്ങിനെ ചുമതല ഏൽപിച്ചിരുന്നുവെങ്കിലും പിന്നീടു മുഖ്യമന്ത്രി ബിരേൻ സിങ് തന്നെ അതേറ്റെടുത്തു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ഫലത്തിൽ യുണിഫൈഡ് കമാൻഡ് പ്രവർത്തിച്ചിരുന്നത്. ആ ചുമതലയാണ് വീണ്ടും സുരക്ഷാ ഉപദേഷ്ടാവിനു നൽകിയത്.

പതിനായിരത്തോളം വരുന്ന കേന്ദ്രസേനയെ അധികമായി സംസ്ഥാനത്തേക്ക് അയച്ചതിൽ കൂടുതൽ വനിതകളാണ്. കലാപമേഖലകളിൽ സ്ത്രീകൾക്ക് സുരക്ഷിതത്വം ഒരുക്കുകയാണ് ലക്ഷ്യം. അക്രമങ്ങളും കൊള്ളയും ഒരു തരത്തിലും വച്ചുപൊറുപ്പിക്കേണ്ടതില്ലെന്ന് സുരക്ഷാ ഉപദേഷ്ടാവ് കർശന നിർദേശം നൽകി. ഇംഫാലിൽ ഈ മാസം 16 ന് നടന്ന വ്യാപകമായ അക്രമങ്ങളിൽ മണിപ്പുർ പൊലീസിന്റെ നിഷ്ക്രിയത്വം ചർച്ച ചെയ്യപ്പെട്ട സാഹചര്യത്തിലാണിത്.
6 ന് 6 മന്ത്രിമാരുടെയും 10 എംഎൽഎമാരുെയും വീടുകൾക്ക് നേരേയാണ് ആക്രമണം നടന്നത്. പല സ്ഥലങ്ങളിലും കൊള്ളയും നടന്നു. ഈ സംഭവത്തിൽ 2 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ആകെ അറസ്റ്റിലായവരുടെ എണ്ണം 34 ആയി.

English Summary:
National Security adviser re-assumed overall charge of unified command in Manipur

mo-news-common-malayalamnews javed-parvesh 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-common-nsa mo-news-national-states-manipur-governmentofmanipur 1jfmm71bvrf9i2mk1sdsgajijg mo-news-national-states-manipur


Source link

Related Articles

Back to top button