KERALAMLATEST NEWS
കുപ്രചാരണങ്ങളെ ജനം തള്ളി: മുഖ്യമന്ത്രി
തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാരിന്റെ ജനപിന്തുണ കൂടുതൽ ദൃഢമാക്കുന്നതാണ് നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണ വിരുദ്ധവികാരമെന്ന പ്രചാരണം ലവലേശം പോലും ജനങ്ങളെ സ്വാധീനിച്ചിട്ടില്ലെന്നും വിവാദ, നുണ പ്രചാരകരെ മുഖവിലയ്ക്കെടുത്തില്ലെന്നും ഫലം വ്യക്തമാക്കുന്നു. സംഘടിതമായ കുപ്രചാരണങ്ങളെ തള്ളിക്കളഞ്ഞാണ് ജനങ്ങൾ ചേലക്കര നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫിന് തിളങ്ങുന്ന വിജയം നൽകിത്. പാലക്കാട്ട് മുൻ തിരഞ്ഞെടുപ്പിലേതിനേക്കാൾ കൂടുതൽ വോട്ടർമാർ എൽ.ഡി.എഫിനൊപ്പം അണിനിരന്നു. ഇനിയുള്ള നാളുകളിൽ വികസന -ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടു പോകുന്നതിന് വർധിച്ച ഊർജ്ജം നൽകുന്നതാണ് ഈ ജനവിധി.
Source link