സന്ദീപ് വാര്യരുടെ വരവ് അറിഞ്ഞത് ടി.വിയിലൂടെ: കെ. മുരളീധരൻ
തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി നേതാവ് സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശം തന്നെ അറിയിക്കാത്തതിൽ അതൃപ്തിയുമായി കെ.മുരളീധരൻ. സന്ദീപ് കോൺഗ്രസിലെത്തിയത് ടി.വിയിലൂടെ കണ്ടപ്പോഴാണ് അറിഞ്ഞതെന്നും അതിന് മുമ്പ് ഒരു വിവരവും ഇത് സംബന്ധിച്ച് തന്നെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സന്ദീപ് പാർട്ടിയിലേക്ക് വരുന്നത് നേരത്തെ താൻ അറിഞ്ഞിരുന്നെങ്കിൽ വിമർശനം ഒഴിവാക്കിയേനെ. ഇതുമായി ബന്ധപ്പെട്ട ഒരു ചർച്ചകളും തുടർ നടപടികളും താനറിഞ്ഞിരുന്നില്ല. പാലക്കാട് ജില്ലാ നേതൃത്വത്തിനും ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ പരിമിതമായിരുന്നുവെന്ന് അവർ പറഞ്ഞിട്ടുണ്ട്. ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്ന് മറ്റൊരു രാഷ്ട്രീയ പാർട്ടിയിലേയ്ക്ക് നേതാക്കളോ പ്രവർത്തകരോ പോകുന്നത് ജനാധിപത്യത്തിൽ പതിവുള്ളതാണ്. അതിൽ അത്ഭുതപ്പെടാനില്ല. നിലവിൽ സന്ദീപുമായി തനിക്ക് യാതൊരു പ്രശ്നങ്ങളുമില്ലെന്നും മുരളീധരൻ പറഞ്ഞു.
Source link