INDIA

‘ഭരണഘടനയിൽ വഖഫ് നിയമത്തിന് വ്യവസ്ഥയില്ല; അത് കോൺഗ്രസിന്റെ വോട്ടുബാങ്ക് തന്ത്രം’

‘ഭരണഘടനയിൽ വഖഫ് നിയമത്തിന് വ്യവസ്ഥയില്ല; അത് കോൺഗ്രസിന്റെ വോട്ടുബാങ്ക് തന്ത്രം’

‘ഭരണഘടനയിൽ വഖഫ് നിയമത്തിന് വ്യവസ്ഥയില്ല; അത് കോൺഗ്രസിന്റെ വോട്ടുബാങ്ക് തന്ത്രം’
| Maharashtra Assembly Election Results 2024

ഓൺലൈൻ ഡെസ്ക്

Published: November 23 , 2024 09:53 PM IST

Updated: November 23, 2024 10:05 PM IST

1 minute Read

ന്യൂഡൽഹി∙  ഭരണഘടനയിൽ വഖഫ് നിയമത്തിന് വ്യവസ്ഥയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ വോട്ടുബാങ്ക് ഉയർത്താനാണ് ഇത് ചെയ്തത്. പ്രീണനത്തിനായി കോൺഗ്രസ് നിയമങ്ങൾ ഉണ്ടാക്കുകയായിരുന്നു. ഒരുകാലത്ത് കോൺഗ്രസ് ജാതി വിഭജനത്തിനെതിരെ സംസാരിച്ചിരുന്നു. എന്നാൽ ഇന്ന് ഈ കുടുംബം തന്നെയാണ് ജാതിയുടെ വിഷം പ്രചരിപ്പിക്കുന്നത്. വഖഫ് സാമൂഹിക നീതിക്ക് എതിരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയതായിരുന്നു അദ്ദേഹം. 

പ്രതിപക്ഷത്തിന്റെ നിഷേധാത്മക രാഷ്ട്രീയത്തെ ശക്തമായി നിരാകരിക്കുന്നതാണ് ജനവിധിയെന്നും നരേന്ദ്ര മോദി പറഞ്ഞു. വികസനം, സദ്ഭരണം, യഥാർഥ സാമൂഹിക നീതി എന്നിവയുടെ വിജയത്തിനു മഹാരാഷ്ട്ര സാക്ഷ്യം വഹിച്ചു. വഞ്ചന, വിഭജന രാഷ്ട്രീയം, കുടുംബ രാജവംശങ്ങൾ എന്നിവയുടെ ശക്തികളെ പരാജയപ്പെടുത്തി. വികസിത ഇന്ത്യക്കായുള്ള ദൃഢനിശ്ചയം മഹാരാഷ്ട്ര ശക്തിപ്പെടുത്തി. ഈ പ്രക്രിയയിൽ, ഗോവയ്ക്കും ഗുജറാത്തിനും ശേഷം തുടർച്ചയായി മൂന്നാം തവണയും ബിജെപിയെ തിരഞ്ഞെടുക്കുന്ന ആറാമത്തെ സംസ്ഥാനമായി മഹാരാഷ്ട്ര മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളും ബിജെപിക്ക് വോട്ട് ചെയ്തു. ജനങ്ങളുടെ ഈ മാറിയ മാനസികാവസ്ഥ അളക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. യാഥാർഥ്യം മനസിലാക്കാൻ അവർ ആഗ്രഹിക്കുന്നില്ല. വോട്ടർ അസ്ഥിരത ആഗ്രഹിക്കുന്നില്ല. വോട്ടർ രാജ്യത്തിന്റെ പ്രഥമ വികാരത്തോടൊപ്പമാണ്, കോൺഗ്രസിനെ ജനം തുടച്ചുനീക്കാൻ തുടങ്ങിയെന്നും മോദി പറഞ്ഞു.
ഭരണഘടനയുടെ പേരിൽ കള്ളം പറഞ്ഞും സംവരണത്തിന്റെ പേരിൽ കള്ളം പറഞ്ഞും എസ്‌സി/എസ്‌ടി/ഒബിസി എന്നിവരെ ചെറിയ ഗ്രൂപ്പുകളായി വിഭജിക്കുമെന്ന് കോൺഗ്രസ് കരുതി. കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും ഈ ഗൂഢാലോചനയെ മഹാരാഷ്ട്ര പൂർണമായും തള്ളിക്കളഞ്ഞു. 

കോൺഗ്രസിനു സ്വന്തമായി സർക്കാരുണ്ടാക്കാൻ കഴിയില്ല. സഖ്യമുണ്ടാക്കുകയും പിന്നീട് സഖ്യകക്ഷികളെയും ഇറക്കിവിടുകയും ചെയ്യുന്ന ഒരു പരാന്നഭോജി പാർട്ടിയാണത്. ഉത്തർപ്രദേശിലെ അവരുടെ പങ്കാളികൾക്ക് കോൺഗ്രസിൽ നിന്നും രക്ഷപ്പെടാൻ കഴിഞ്ഞു. അല്ലെങ്കിൽ അവരും മുങ്ങിപ്പോകുമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

English Summary:
Maharashtra Assembly Election 2024 : Maharashtra Victory Shows Rejection of Negative Politics, Embraces Development, says Narendra Modi

7qk5ajbb837o01jr545730artm mo-politics-leaders-rahulgandhi 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-indiannationaldevelopmentalinclusivealliance 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-kerala-organisations-kerala-state-waqf-board mo-politics-parties-congress mo-news-common-sunni-waqf-board mo-politics-leaders-narendramodi mo-politics-elections-maharashtraassemblyelection2024


Source link

Related Articles

Back to top button