ഗോവൻ മേളയിൽ തിളങ്ങി ആസിഫ് അലിയും ലെവൽ ക്രോസും
ഗോവൻ മേളയിൽ തിളങ്ങി ആസിഫ് അലിയും ലെവൽ ക്രോസും | Asif Ali
ഗോവൻ മേളയിൽ തിളങ്ങി ആസിഫ് അലിയും ലെവൽ ക്രോസും
മനോരമ ലേഖിക
Published: November 23 , 2024 10:15 AM IST
1 minute Read
ആസിഫ് അലിയും അമല പോളും ഗോവയിൽ നടക്കുന്ന 55-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ എത്തി. ലെവൽ ക്രോസ് എന്ന സിനിമയുടെ പ്രദർശനത്തിന്റെ ഭാഗമായാണ് ഇരുവരും മേളയിൽ എത്തിയത്. മലയാളികൾ അല്ലാത്തവരും ഈ സിനിമയെ കുറിച്ച് നല്ലതു പറയുന്നതിൽ സന്തോഷമമുണ്ടെന്ന് ആസിഫ് അലി മാധ്യമങ്ങളോട് പറഞ്ഞു.
ആസിഫ് അലി, അമല പോൾ, ഷറഫുദ്ദീൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അർഫാസ് അയൂബ് സംവിധാനം ചെയ്ത സിനിമയാണ് ലെവൽ ക്രോസ്.
ടുണീഷ്യയിൽ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യൻ ചിത്രം എന്ന പ്രത്യേകതയും ‘ലെവൽ ക്രോസി’നുണ്ട്. ബിഗ് ബജറ്റ് ചിത്രം ‘റാ’മിന്റെ നിർമാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി. പിള്ളയുടേതായി റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രമാണിത്. വിശാൽ ചന്ദ്രശേഖർ സംഗീതം. കഥയും തിരക്കഥയും അർഫാസിന്റേതാണ്.
English Summary:
Asif Ali and Amala Paul arrived at the 55th International Film Festival of India being held in Goa.
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-asifali mo-entertainment-movie-amalapaul f3uk329jlig71d4nk9o6qq7b4-list 44bup9hs8n9j7pmvqe738dpool
Source link